നാല് കാരവാന്‍ ഇല്ലെങ്കില്‍ ചിലര്‍ സെറ്റിലേക്ക് വരില്ല, പണ്ട് സ്വിറ്റ്സര്‍ലന്‍ഡില്‍ പോലും ബസിന്റെ പുറകില്‍ നിന്നായിരുന്നു വസ്ത്രം മാറിയത്: ഫറ ഖാന്‍

റിലീസ് ചെയ്യുന്ന സിനിമകളില്‍ മിക്കതും ഫ്‌ളോപ്പ് ആവുകയാണെങ്കിലും ബോളിവുഡ് സിനിമകളുടെ ബജറ്റ് ദിവസേന കുതിച്ചുയരുകയാണ്. 700 കോടിയില്‍ ഒരുക്കിയ ‘ആദിപുരുഷ്’ വന്‍ പരാജയമായിരുന്നു. എങ്കിലും ‘കല്‍ക്കി’, ‘രാമായണ’ എന്നീ ചിത്രങ്ങള്‍ ഏകദേശം ഇതേ ബജറ്റില്‍ തന്നെയാണ് ഒരുങ്ങി കൊണ്ടിരിക്കുന്നത്.

ഒരു സിനിമയുടെ നിര്‍മ്മാണച്ചിലവില്‍ ഭൂരിഭാഗവും അഭിനേതാക്കള്‍ക്കുള്ള പ്രതിഫലത്തിനും മറ്റു കാര്യങ്ങള്‍ക്കുമാണ് ചിലവഴിക്കുക. ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായിക ഫറ ഖാന്‍. ടെലിവിഷന്‍ താരം ദീപിക കക്കര്‍ നടത്തിയ അഭിമുഖത്തിനിടെയാണ് ഫറ ഖാന്‍ സംസാരിച്ചത്.

അഭിമുഖത്തില്‍ നിന്നുള്ള വീഡിയോ ക്ലിപ്പുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ചില താരങ്ങള്‍ നാലു കാരവാനെങ്കിലും ലഭിച്ചില്ലെങ്കില്‍ ഷൂട്ടിംഗ് ആരംഭിക്കില്ല എന്നാണ് ഫറ തുറന്നു പറഞ്ഞിരിക്കുന്നത്.

”ഈ കാലത്ത് നാല് കാരവാന്‍ എങ്കിലും സെറ്റില്‍ ഇല്ലെങ്കില്‍ പല താരങ്ങളും അഭിനയിക്കാന്‍ എത്തില്ല. പലര്‍ക്കും സ്വന്തമായി തന്നെ 4-5 കാരവാനുകള്‍ ഉണ്ടാകും. ഒന്ന് ജിമ്മിനായി, ഒന്ന് അവരുടെ സ്റ്റാഫിന്, ഒന്ന് അവര്‍ക്ക്, പിന്നെ ഒന്ന് ഭക്ഷണം കഴിക്കാന്‍. ആദ്യ കാലങ്ങളില്‍ നായികമാര്‍ മരങ്ങള്‍ക്ക് പിന്നിലായിരുന്നു വസ്ത്രം മാറിയിരുന്നത്.”

”ഞങ്ങള്‍ അവര്‍ക്ക് വേണ്ടി ടവ്വലുകള്‍ പിടിച്ച് കൊടുക്കുമായിരുന്നു. ഓട്ട്‌ഡോര്‍ ഷൂട്ടിനു പോകുമ്പോള്‍, സ്വിറ്റ്സര്‍ലന്‍ഡില്‍ പോലും അവര്‍ ബസിന്റെ പുറകിലായിരുന്നു വസ്ത്രം മാറിയിരുന്നത്. ഇപ്പോള്‍ കാരവാനില്ലെങ്കില്‍ അവര്‍ സെറ്റില്‍ പോലും എത്തില്ല” എന്നാണ് ഫറ ഖാന്‍ പറയുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്