'ഡിസ്‌ലൈക്ക് കാമ്പയിന്‍ സംവിധായകന്‍ മഹേഷ് ഭട്ടിനെ ഭ്രാന്തനാക്കി'; ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്ന വീഡിയോയ്ക്ക് പിന്നില്‍...

ലോകത്ത് ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്കുകള്‍ വാരിക്കൂട്ടിയ രണ്ടാമത്തെ യൂട്യൂബ് വീഡിയോ ആയിരിക്കുകയാണ് “സഡക് 2” ചിത്രത്തിന്റെ ട്രെയ്‌ലര്‍. ചിത്രത്തിനെതിരായുള്ള ഡിസ്‌ലൈക്ക് കാമ്പയിന്‍ സംവിധായകന്‍ മഹേഷ് ഭട്ടിനെ ദേഷ്യത്തിലാക്കിയിരിക്കുകയാണ്. സംവിധായകന്‍ ദേഷ്യത്തില്‍ സംസാരിക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നത്.

മഹേഷ് ഭട്ടിനൊപ്പം ഭാര്യ സോണി റസ്ദാന്‍ മക്കളായ പൂജ ഭട്ട്, ആലിയ ഭട്ട് എന്നിവരെയും വീഡിയോയില്‍ കാണാം. “”സഡക് 2വിന് ഒരു കോടി ഡിസ്‌ലൈക്ക് ലഭിച്ചപ്പോള്‍ മഹേഷ് ഭട്ട് ഭ്രാന്തനായി, ഈ അവസ്ഥ കണ്ട് ആര്‍ക്കൊക്കെ സന്തോഷം തോന്നുന്നു”” എന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ ഈ വീഡിയോ വ്യാജമാണ്. സഡക് 2 ട്രെയ്‌ലറുമായി ഇതിന് ഒരു ബന്ധവുമില്ല. കഴിഞ്ഞ വര്‍ഷം ഡിസംബറിലുള്ള വീഡിയോയാണിത്. വിഷാദരോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ മഹേഷ് ഭട്ടിന് ദേഷ്യം വന്ന ഭാഗമാണിത്. ട്രെയ്‌ലര്‍ റിലീസ് ചെയ്തത് ഈ വര്‍ഷം ഓഗസ്റ്റ് 11-നാണ്.

ആറ് ദശലക്ഷത്തിലധികം പേരാണ് സഡക് 2 ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. 11 ദശലക്ഷത്തിലധികം ഡിസ്‌ലൈക്കുകളാണ് ട്രെയ്‌ലറിന് ലഭിച്ചിരിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തോടെയാണ് സ്വജനപക്ഷപാതത്തിനെതിരെ വിവാദങ്ങള്‍ ഉയരുന്നത്.

Latest Stories

കേ​ര​ള​ത്തി​ന് പു​തി​യ വ​ന്ദേ​ ഭാ​ര​ത്; നവംബർ പകുതിയോടെ സർവീസ് തുടങ്ങും, പുതിയ ട്രെയിൻ എറണാകുളം-ബെംഗളൂരു റൂട്ടിൽ

കൊച്ചിയിൽ തോക്ക് ചൂണ്ടി മോഷണം; 80 ലക്ഷം രൂപ കവർന്നു, ഒരാൾ കസ്റ്റഡിയിൽ

"കുറെ മാസങ്ങളായി എനിക്ക് റീച്ച് ഇല്ല, ഫീൽഡ് ഔട്ട് ആയി, ഒരു നിവർത്തി ഇല്ലാത്ത ഞാൻ പറഞ്ഞ ഒരു കള്ളമായിരുന്നു അത്"; മാപ്പ് പറഞ്ഞ് ആറാട്ടണ്ണൻ

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: നാളെ പ്രതിഷേധ ദിനം ആചരിക്കും, കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പ്രതി സ​നൂ​പി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു

'ലോക'യും ക്രെഡിറ്റും'; ലോകയുടെ വിജയത്തിൽ ക്രെഡിറ്റ് ആർക്ക്? വിവാദം കനക്കുമ്പോൾ

2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു; പുരസ്കാരം സ്വന്തമാക്കി മൂന്ന് ഗവേഷകര്‍

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; പണിമുടക്ക് പ്രഖ്യാപിച്ച് ആരോഗ്യ പ്രവർത്തകർ

ഹിജാബ് ധരിച്ച് പരസ്യത്തിൽ അഭിനയിച്ച് ദീപിക പദുകോൺ; സൈബർ അറ്റാക്കുമായി സോഷ്യൽ മീഡിയ

'ശക്തമായ നിയമ നടപടി സ്വീകരിക്കും'; ഡോക്ടര്‍ക്ക് വെട്ടേറ്റ സംഭവം അത്യന്തം അപലപനീയമെന്ന് ആരോഗ്യമന്ത്രി