ഇന്ത്യയുടെ അവസ്ഥ കണ്ട് ഞാനും കിടക്കകളും അവശ്യസാധനങ്ങളും നല്‍കിയിട്ടുണ്ട്, എന്നാല്‍ ഇത് വേദനാജനകമാണ്: നടി ഇഷ ഗുപ്ത

ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വേദനിപ്പിക്കുന്നുവെന്നും അതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും അവധിയെടുക്കുകയാണ് എന്നും ബോളിവുഡ് നടി ഇഷ ഗുപ്ത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് ഇഷ പോസ്റ്റ് പങ്കുവെച്ചത്. ഓരോ ദിവസവും വേദനാജനകമാണ് രാജ്യത്തെ കാഴ്ചകള്‍ എന്ന് ഇഷ പറയുന്നു.

“”ഇതില്‍ നമ്മള്‍ ഒരുമിച്ചായിരിക്കണം. രാജ്യത്തെ നിലവിലെ സാഹചര്യം കണ്ട് ഞാനും കുടുംബവും കിടക്കകളും അവശ്യസാധനങ്ങളും നല്‍കിയിട്ടുണ്ട്. ഓരോ ദിവസവും വേദനാജനകമാണ് രാജ്യത്തെ കാഴ്ചകള്‍. ഈ കുറിപ്പ് വായിക്കുന്നവരും അവരുടെ കുടുംബവും എല്ലാം ആരോഗ്യത്തോടെയിരിക്കാന്‍ ആഗ്രഹിക്കുന്നു.””

“”സോഷ്യല്‍ മീഡിയയില്‍ നിന്നും അവധിയെടുക്കുകയാണ്. എന്നാല്‍ എന്റെ ടീമില്‍ നിന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയ വിവരങ്ങള്‍ ഉണ്ടാകും. സുരക്ഷിതരായിരിക്കൂ. മറ്റുള്ളവരോട് ദയ കാണിക്കൂ”” എന്നാണ് ഇഷയുടെ കുറിപ്പ്.

അതേസമയം, രാജ്യത്ത് കോവിഡ് ഗുരുതരമായ രീതിയില്‍ വ്യാപിക്കുകയാണ്. ടെസ്റ്റ് പൊസിറ്റിവിറ്റി 15 ശതമാനം കടന്ന ജില്ലകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിനം മൂന്ന് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്