'സീരിയില്‍ കിസ്സര്‍' എന്ന വിശേഷണം അരോചകമായി, നല്ല സിനിമ ചെയ്താല്‍ 'ഇതില്‍ അത് ഇല്ലല്ലോ' എന്ന് ആളുകള്‍ പറയും: ഇമ്രാന്‍ ഹാഷ്മി

തന്നെ സീരിയല്‍ കിസ്സര്‍ എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ച് നടന്‍ ഇമ്രാന്‍ ഹാഷ്മി. ഈ വിളിപ്പേര് തനിക്ക് അരോചകമായി തോന്നിയിരുന്നു എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. സിനിമയിലെ തുടക്കം കാലം മുതല്‍ ചുംബന സീനുകള്‍ ചെയ്തതു കൊണ്ടാണ് നടന് സീരിയല്‍ കിസ്സര്‍ എന്ന പേര് ലഭിച്ചത്. ആ പ്രതിഛായയില്‍ നിന്നും പുറത്തു കടക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇപ്പോള്‍ അതില്‍ കുഴപ്പമില്ല എന്നാണ് നടന്‍ പറയുന്നത്.

എന്റെ പേരിന് മുമ്പില്‍ മാധ്യമങ്ങളും ‘സീരിയില്‍ കിസ്സര്‍’ എന്ന വിശേഷണം ഉപയോഗിച്ചു. 2003 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ അത് എനിക്കൊരു ലേബലായി തീര്‍ന്നു. മാര്‍ക്കറ്റിങ്ങിനായി അത് ഉപയോഗിക്കാന്‍ തുടങ്ങി. ഒരു കാരണവുമില്ലാതെ സിനിമകളില്‍ അത്തരം രംഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. എന്നാല്‍ ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല.

സീരിയല്‍ കിസ്സര്‍ എന്ന പ്രതിച്ഛായയില്‍ നിന്ന് പുറത്തുകടക്കാന്‍ വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യുന്നത് സ്വീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിരുന്നില്ല. അഭിനേതാവെന്ന നിലയില്‍ ഗൗരവമായി പരിഗണിക്കണമെന്ന് ആഗ്രഹിച്ചു. വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അപ്പോള്‍ ആളുകള്‍ പറയും, ‘കൊള്ളാം പക്ഷേ ഇതില്‍ അത് ഇല്ലല്ലോ’ എന്ന്.

ഞാന്‍ പുതിയത് എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയാണ്. ഞാനൊരു നടനാണ്. വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുക എന്നത് എന്റെ ജോലിയാണ്. എന്തിനാണ് എപ്പോഴും ഒന്ന് തന്നെ കാണണം എന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് എനിക്കത് അരോചകമായി തോന്നിയത്. അല്ലാത്തപക്ഷം എനിക്ക് യാതൊരു എതിര്‍പ്പുമില്ല എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്.

Latest Stories

" മുഹമ്മദ് ഷമി എന്നോട് ആ ഒരു കാര്യം ആവശ്യപ്പെട്ടു, സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്": ഹസിന്‍ ജഹാന്‍

IND VS ENG: ജോ റൂട്ടിന്റെ കാര്യത്തിൽ തീരുമാനമായി, ടെസ്റ്റ് റാങ്കിങ്ങിൽ വമ്പൻ കുതിപ്പ് നടത്തി ഇന്ത്യൻ താരം; ആരാധകർ ഹാപ്പി

IND VS ENG: ഈ മോൻ വന്നത് ചുമ്മാ പോകാനല്ല, ഇതാണ് എന്റെ മറുപടി; ഇംഗ്ലണ്ടിനെതിരെ ശുഭ്മാൻ ഗില്ലിന്റെ സംഹാരതാണ്ഡവം

ഗാസയില്‍ ഒരു ഹമാസ്താന്‍ ഉണ്ടാകാന്‍ അനുവദിക്കില്ല; തങ്ങള്‍ക്കൊരു തിരിച്ചുപോക്കില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവുശിക്ഷ; അന്താരാഷ്ട്ര ക്രൈം ട്രൈബ്യൂണലിന്റെ വിധി കോടതിയലക്ഷ്യ കേസില്‍

IND VS ENG: ജയ്‌സ്വാളിനെ ചൊറിഞ്ഞ സ്റ്റോക്സിന് കിട്ടിയത് വമ്പൻ പണി; അടുത്ത ഇന്നിങ്സിൽ അത് സംഭവിക്കില്ല

ഇന്ത്യയുടെയും ചൈനയുടെയും ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം നികുതി; റഷ്യയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കാന്‍ പുതിയ അമേരിക്കന്‍ തന്ത്രം

ഗുരുതര അധികാര ദുര്‍വിനിയോഗം; വിസിയ്ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ലെന്ന് ആര്‍ ബിന്ദു

ആർസിബി വീണ്ടും വിൽപ്പനയ്ക്ക്?, ബിസിസിഐയുടെ കാരണം കാണിക്കൽ നോട്ടീസിൽ വലിയ വെളിപ്പെടുത്തൽ, കുരുക്ക് മുറുക്കി ട്രൈബ്യൂണൽ റിപ്പോർട്ട്

ആര്‍എസ്എസ് ചിത്ര വിവാദം; കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍