ഞങ്ങള്‍ അന്ന് വിഡ്ഡികളായിരുന്നു, അവള്‍ ചിലത് പറഞ്ഞു, മറ്റ് ചിലത് ഞാനും പറഞ്ഞു..; മല്ലിക ഷെരാവത്തിനെ കുറിച്ച് ഇമ്രാന്‍ ഹാഷ്മി

20 വര്‍ഷത്തോളം ശത്രുത തുടര്‍ന്ന ഇമ്രാന്‍ ഹാഷ്മിയും മല്ലിക ഷെരാവത്തും ഒന്നിച്ച് ഒരു വേദിയില്‍ എത്തിയ നിമിഷം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. മല്ലികയുടേത് ഏറ്റവും മോശം ചുംബനമാണ് എന്ന് ഇമ്രാന്‍ പറഞ്ഞതും നടനുമായുള്ള പ്രശ്‌നത്തെ കുറിച്ച് മല്ലിക ഒരിക്കല്‍ പറഞ്ഞതും വിവാദമായിരുന്നു.

2011ല്‍ പുറത്തിറങ്ങിയ ‘മര്‍ഡര്‍’ എന്ന സിനിമയ്ക്ക് ശേഷം 2024ല്‍ നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റിന്റെ മകളുടെ വിവാഹ വേദിയിലാണ് ഇമ്രാനും മല്ലികയും ഒന്നിച്ചെത്തിയത്. ഇപ്പോഴിതാ, തങ്ങള്‍ തമ്മിലെ പിണക്കത്തെ കുറിച്ചും വീണ്ടും ഒന്നിച്ചെത്തിയതിനെ കുറിച്ചും ഇമ്രാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

”വളരെ ഊഷ്മളവും സൗഹാര്‍ദ്ദപരവുമായിരുന്നു ഈ കൂടിച്ചേരല്‍. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് കണ്ടത്. മര്‍ഡര്‍ സിനിമയ്ക്ക് ശേഷം രണ്ട് തവണ കണ്ടെങ്കിലും ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. അന്ന് ഞങ്ങള്‍ വളരെ ചെറുപ്പവും വിഡ്ഡികളുമായിരുന്നു. തീരുമാനമെടുക്കാനുള്ള ബുദ്ധി അന്ന് കുറവായിരുന്നു.”

”അവള്‍ ചിലത് പറഞ്ഞു, മറ്റ് ചിലത് ഞാനും പറഞ്ഞു. അതൊക്കെ ഞങ്ങള്‍ മറന്ന് മാറ്റിവച്ചു. അവളെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി. അവള്‍ വളരെ ഊഷ്മളമായിരുന്നു” എന്നാണ് ഇമ്രാന്‍ ഹാഷ്മി പറയുന്നത്. നിര്‍മ്മാതാവ് ആനന്ദ് പണ്ഡിറ്റിന്റെ മകളുടെ വിവാഹ സല്‍ക്കാര ചടങ്ങില്‍ വച്ചായിരുന്നു മല്ലികയും ഇമ്രാനും വര്‍ഷങ്ങള്‍ക്ക് ശേഷം പരസ്പരം കണ്ടുമുട്ടിയത്.

പാര്‍ട്ടിയില്‍ ഇമ്രാനും മല്ലികയും പരസ്പരം സംസാരിക്കുന്നതിന്റെയും ആലിംഗനം ചെയ്യുന്നതിന്റെയും വീഡിയോകള്‍ വൈറലായിരുന്നു. അതേസമയം, ബോളിവുഡിലെ ഹിറ്റ് ഇറോട്ടിക് ത്രില്ലര്‍ സിനിമകളില്‍ ഒന്നാണ് മല്ലികയും ഇമ്രാന്‍ ഹാഷ്മിയും ഒന്നിച്ച മര്‍ഡര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ