'മൂന്നാംകിട റൊമാന്‍സും കൊലപാതകവും, സുശാന്തിനോടുള്ള ആദരവ് ആയി ഡിസ്‌ലൈക്ക് ചെയ്യൂ'; ആലിയ ഭട്ടിന്റെ 'സഡക് 2'വിനെതിരെ ഡിസ്‌ലൈക്ക് കാമ്പയിന്‍

ആലി ഭട്ടിന്റെ “സഡക് 2” ട്രെയ്‌ലറിന് ഡിസ്‌ലൈക്ക് ക്യാമ്പയ്‌നുമായി സുശാന്ത് സിംഗ് രജ്പുത്തിന്റെ ആരാധകര്‍. 2.8 മില്യന്‍ ആള്‍ക്കാരാണ് സഡക് 2വിന്റെ ട്രെയ്‌ലര്‍ കണ്ടിരിക്കുന്നത്. 1.4 മില്യണ്‍ ഡിസ്‌ലൈക്കുകളാണ് ട്രെയ്‌ലറിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്.

സുശാന്തിനോടുള്ള ആദരവ് ആയി ഡിസ്‌ലൈക്ക് ചെയ്യൂ, ട്രെയ്‌ലര്‍ കാണാനെത്തിയത് ഡിസ്‌ലൈക്ക് ചെയ്യാന്‍ വേണ്ടി മാത്രമാണ്, മൂന്നാംകിട പ്രണയവും കൊലപാതകവും, സഞ്ജയ് ദത്തിന് ശ്വാസകോശ അര്‍ബുദം വന്ന റിപ്പോര്‍ട്ട് സിനിമയ്ക്കുള്ള പ്രൊമോഷന്‍ ആയിരിക്കുമോ?, യൂട്യൂബിലെ ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്ക് ചെയ്ത വീഡിയോ ആക്കണം ഇത് എന്നുള്ള കമന്റുകളാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത് മുകേഷ് ഭട്ട് നിര്‍മ്മിക്കുന്ന സിനിമയില്‍ ആലിയക്കൊപ്പം പൂജ ഭട്ട്, സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ പ്ലാറ്റ്‌ഫോമില്‍ ഓഗസ്റ്റ് 28നാണ് സഡക് 2 റിലീസിനെത്തുന്നത്. ഹോട്‌സ്റ്റാര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യണം എന്ന ക്യാമ്പെയ്‌നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സുശാന്തിന് നീതി ലഭിക്കണം, ഹോട്സ്റ്റാര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക, ആലിയ ഭട്ടിനെ ബോയ്കോട്ട് ചെയ്യുക എന്ന ഹാഷ്ടാഗുകളാണ് ട്രെന്‍ഡിംഗാവുന്നത്. സഞ്ജയ് ദത്തും പൂജാഭട്ടും പ്രധാനവേഷങ്ങളിലെത്തി വന്‍ജയം നേടിയ ബോളിവുഡ് റൊമാന്റിക് ത്രില്ലറായിരുന്നു സഡക്. 1991-ല്‍ മഹേഷ് മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ സിനിമയുടെ രണ്ടാം ഭാഗം സഡക് 2.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ