ദിയ മിര്‍സ വീണ്ടും വിവാഹിതയായി; വരന്റെ ഷൂസ് ഒളിപ്പിച്ച് ചടങ്ങില്‍ പങ്കെടുത്ത് അദിതി റാവു

ബോളിവുഡ് നടിയും മോഡലുമായ ദിയ മിര്‍സ വീണ്ടും വിവാഹിതയായി. മുംബൈയില്‍ ബിസിനസുകാരനായ വൈഭവ് രേഖി ആണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ചില ബോളിവുഡ് താരങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.

ഒരു വര്‍ഷത്തോളുമായി വൈഭവുമായി പ്രണയത്തിലായിരുന്നു ദിയ. ചുവപ്പ് സാരിയില്‍ സിംപിള്‍ ആയി, സുന്ദരി ആയാണ് ദിയ വേദിയിലെത്തിയത്. സാരിക്കൊപ്പം ചുവപ്പ് നിറത്തിലുള്ള ഷാളും താരം അണിഞ്ഞിരുന്നു. വൈഭവിന്റെയും ദിയയുടെയും സുഹൃത്തായ നടി അദിതി റാവു ഹൈദരിയും വിവാഹചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

വരന്റെ ചെരുപ്പ് ഒളിപ്പിച്ചു വെയ്ക്കുന്ന ജൂത്താ ചുപ്പായ് ചടങ്ങിന്റെ ചിത്രങ്ങളാണ് അദിതി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. നിര്‍മ്മാതാവ് ജാക്കി ഭാഗ്നാനി, സീരിയല്‍ താരങ്ങളായ സ്മൃതി ഖന്ന, ഗൗതം എന്നിവരും വിവാഹത്തിന് എത്തി.

ബിസിനസുകാരനായ സഹില്‍ സംഘ ആയിരുന്നു ദിയ മിര്‍സയുടെ ആദ്യ ഭര്‍ത്താവ്. 2014ല്‍ വിവാഹിതരായ ഇവര്‍ 2019 ഓഗസ്റ്റില്‍ വിവാഹമോചിതരായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷവും സുഹൃത്തുക്കളായി തുടരും എന്നായിരുന്നു വേര്‍പിരിയല്‍ പ്രഖ്യാപിച്ചു കൊണ്ട് ഇരുവരും അറിയിച്ചിരുന്നത്.

Latest Stories

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം