തന്റെ മെഴുകു പ്രതിമ കണ്ടിട്ട് എന്തു തോന്നുന്നുവെന്ന് ദീപികയുടെ ചോദ്യം; രസികന്‍ മറുപടി നല്‍കി രണ്‍വീര്‍

ബോളിവുഡിലെ താരദമ്പതികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. കഴിഞ്ഞ നവംബര്‍ മാസമാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷവും താരദമ്പതികളുടേതായി പുറത്തു വരുന്ന വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നുത്. ഇപ്പോളിതാ ദീപികയുടെ മെഴുക പ്രതിമ അനാച്ഛാദനം ചെയ്തതാണ് പുതിയ വിശേഷം. ലണ്ടനിലെ മാഡം റ്റുസാഡ്സ് വാക്‌സ് മ്യൂസിയത്തിലാണ് ദീപികയുടെ പ്രതിമയും സ്ഥാനം പിടിച്ചത്. ഭര്‍ത്താവ് രണ്‍വീര്‍ സിങ്, മാതാപിതാക്കളായ പ്രകാശ് പദുകോണ്‍, ഉജ്വല പദുകോണ്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ദീപിക പ്രതിമ അനാച്ഛാദനം ചെയ്തത്.

പ്രതിമയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യവേ, “ഇതു കണ്ടിട്ട് എന്തു തോന്നുന്നു” എന്ന് ദീപിക രണ്‍വീറിനോട് ചോദിച്ചു. “”വീട്ടിലേക്ക് കൊണ്ട് പോയാലോ?”” എന്നായിരുന്നു ഇതിന് രണ്‍ബീര്‍ നല്‍കിയ രസികന്‍ മറുപടി. രണ്‍വീറിന്റ പുതിയ ചിത്രം ലണ്ടനിലാണ് ഷൂട്ട് ചെയ്യുന്നത്. ആ സമയത്ത് തന്നെ മിസ് ചെയ്യുകയാണെങ്കില്‍ ഇവിടെ വന്നാല്‍ മതിയെന്ന് ദീപികയും പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെ ചടങ്ങിന്റെ തത്സമയ ദൃശ്യങ്ങള്‍ ദീപിക ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം വിവാഹത്തിലൂടെ താന്‍ നന്നായെന്ന് ഒരഭിമുഖത്തില്‍ രണ്‍വീര്‍ പറഞ്ഞിരുന്നു. “ഇപ്പോള്‍ ഞാന്‍ കൃത്യസമയത്ത് എഴുന്നേല്‍ക്കും. ജോലിക്കു പോകും. തിരിച്ചു വരും. ചുരുക്കിപ്പറഞ്ഞാല്‍ ഇപ്പോള്‍ ഞാനൊരു നല്ല കുട്ടിയാണ്” എന്നാണ് രണ്‍വീര്‍ പറഞ്ഞത്. ആറു വര്‍ഷത്തെ പ്രണയമാണ് ദീപിക – രണ്‍വീര്‍ വിവാഹത്തിലേക്കെത്തിയത്. ഇരുവരുമൊന്നിച്ച “രാം ലീല” യുടെ ചിത്രീകരത്തിനിടെ ആരംഭിച്ച സൗഹൃദം പ്രണയത്തിലേക്കു വഴി മാറുകയായിരുന്നു.

https://www.instagram.com/p/Bu-7DJYgKTO/?utm_source=ig_web_copy_link

Latest Stories

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്