രണ്‍വീറിനൊപ്പമുള്ള മൂന്ന് സിനിമകള്‍ നിരസിച്ച് ദീപിക; കാരണം ഒന്നുതന്നെ

ബോളിവുഡില്‍ ഏറ്റവും അധികം ആരാധകരുളള താരങ്ങളാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഇവര്‍ പെര്‍ഫക്ട് ജോഡികളാണ്. ബോളിവുഡ് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച താരവിവാഹമായിരുന്നു ഇവരുടേത്. ആറ് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ബോളിവുഡിലെ ഹിറ്റ് ജോഡികളെങ്കില്‍ തന്നെയും രണ്‍വീറിനൊപ്പമുള്ള മൂന്ന് സിനിമകള്‍ ദീപിക നിരസിച്ചെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ദീപിക തുടര്‍ച്ചയായി ഇരുവരും ഒന്നിക്കുന്ന മൂന്ന് ചിത്രങ്ങള്‍ നിരസിച്ചെന്ന് മുംബൈ മിറര്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദമ്പതികളായി ഒരുപാട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിക്കേണ്ട എന്ന ദീപികയുടെ തീരുമാനമാണ് നിരസിക്കലിന് പിന്നില്‍. രാം ലീലയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം. ഇതിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് ബാജിറാവോ മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും രണ്‍വീറും ദീപികയും ഒന്നിച്ചെത്തി.

പദ്മാവദിനു ശേഷം ദീപികയും രണ്‍വീറും വീണ്ടും 83 എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കബീര്‍ സിംഗ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാര്യാര്‍ത്താക്കന്മാരായി തന്നെയാണ് താരങ്ങള്‍ എത്തുന്നത്. കപില്‍ ദേവായി രണ്‍വീര്‍ സിംഗ് എത്തുമ്പോള്‍ ഭാര്യ റോമിയായിട്ടാണ് ദീപിക എത്തുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍