ഹോട്ട് ടോപിക് ആയി പരനീതി ചോപ്ര ഒപ്പം ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും; കാരണം ഇതാണ്..

ബോളിവുഡില്‍ പരിനീതി ചോപ്രയാണ് ഇപ്പോള്‍ ഹോട്ട് ടോപിക്. താരം പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പലപ്പോഴും വരാറുണ്ട്. എന്നാല്‍ പരനീതിയുടെ യഥാര്‍ത്ഥ പ്രണയം കണ്ടെത്തിയെന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ അവകാശപ്പെടുന്നത്.

ആം ആദ്മി പാര്‍ട്ടി നേതാവായ രാഘവ് ഛദ്ദയും പരനീതി ചോപ്രയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കാനെത്തിയ വീഡിയോ പുറത്തു വന്നതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്.

ബുധനാഴ്ച രാത്രി ഗൊരേഗാവിലെ ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരും പാപ്പരാസികളുടെ ക്യാമറയില്‍ പെട്ടത്. അടുത്ത ദിവസം ബാന്ദ്രയില്‍ വച്ചും ഇരുവരും കണ്ടുമുട്ടി. പരിനീതിയുമായുള്ള ബന്ധം രാജ്യസഭയിലും രാഘവിന് നല്‍കിയ ചെയര്‍മാന്റെ മറുപടിയിലും കടന്നുവന്നു.

സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ ഇതിനോടകം ആവശ്യത്തിനിടം കൈവരിച്ചിട്ടുണ്ട് എന്നായിരുന്നു സംഭവത്തില്‍ രാജ്യസഭ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിന്റെ പരിഹാസം. എന്നാല്‍ പരിനീതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രാഘവ് പ്രതികരിച്ചിട്ടില്ല.

തന്നോട് രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നു രാഘവ് മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി. ഈ വിഷയത്തില്‍ പരനീതിയും പ്രതികരിച്ചിട്ടില്ല. അതേസമയം, ‘ചംക്കീല’, ‘ക്യാപ്‌സൂള്‍ ഗില്‍’ എന്നീ സിനിമകളാണ് പരിനീതിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്