ആ അക്കൗണ്ട് എന്റേതല്ല..; പൊലീസില്‍ പരാതി നല്‍കി വിദ്യ ബാലന്‍

നടി വിദ്യാ ബാലന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമമെന്ന് പരാതി. ജോലി വാഗ്ദാനം ചെയ്താണ് പണം തട്ടാനാണ് ശ്രമിച്ചത്. ഫെബ്രുവരി 17, 19 തീയതികളില്‍ നിരവധി പേരെ അക്കൗണ്ട് മുഖേന സമീപിച്ചതായാണ് വിവരം.

വിദ്യയുടെ പേരില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും വ്യാജ ഇമെയിലും ആരംഭിച്ചത് അജ്ഞാതന്‍ ബോളിവുഡിലെ പലരെയും ബന്ധപ്പെട്ടു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ വിദ്യാ ബാലന്‍ മുംബൈ പൊലീസില്‍ പരാതി നല്‍കി. പരാതിയില്‍ അന്വേഷണം നടക്കുകയാണ്.

ഐടി നിയമത്തിലെ സെക്ഷന് 66(സി)പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരത്തിന് 9 ദശലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്. തന്റെ ഓരോ ചെറിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം വിദ്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

അതേസമയം, 2003ല്‍ ആണ് ഭാലോ തെക്കോ എന്ന ബംഗാളി ചിത്രത്തിലൂടെ വിദ്യ സിനിമാ അരങ്ങേറ്റം നടത്തിയത്. 2005ല്‍ പുറത്തിറങ്ങിയ ‘പരിനീത’ ആണ് ആദ്യ ബോളിവുഡ് ചിത്രം. ഭൂല്‍ ഭുലയ്യ, ഡേര്‍ട്ടി പിക്ചര്‍ എന്നീ സിനിമകളാണ് നടിക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്.

Latest Stories

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ

ജീത്തു ജോസഫിനൊപ്പം ഫഹദ് ഫാസില്‍; തിരക്കഥ ശാന്തി മായാദേവി, ചിത്രം ത്രില്ലര്‍ അല്ലെന്ന് വെളിപ്പെടുത്തല്‍

രാഹുല്‍ വിവാഹിതനായും പിതാവായും കാണാന്‍ ആഗ്രഹമുണ്ട്; സഹോദരന്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ഒരമ്മ പെറ്റ അളിയന്‍മാര്‍.. തിയേറ്ററില്‍ കസറി 'ഗുരുവായൂരമ്പല നടയില്‍'; ഓപ്പണിംഗ് ദിനത്തില്‍ ഗംഭീര നേട്ടം, കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

'മുസ്ലിംങ്ങൾ, വർഗീയ സ്വേച്ഛാധിപത്യ ഭരണരീതി' പരാമർശങ്ങൾ നീക്കി; യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങൾ സെൻസർ ചെയ്ത് ദൂരദർശനും ആകാശവാണിയും

IPL 2024: ലോകകപ്പ് ഇങ്ങോട്ട് എത്തി മോനെ, ഇനി നിന്റെ ഏറ്റവും മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ പിന്നെ ഇന്ത്യൻ ജേഴ്സി അണിയില്ല; സൂപ്പർ താരത്തിന് അപായ സൂചന നൽകി ഷെയ്ൻ വാട്‌സൺ

IPL 2024: ആ ഒറ്റ ഒരുത്തൻ കാരണം ചിലപ്പോൾ ഇന്ത്യ ലോകകപ്പ് ജയിക്കാൻ സാധിക്കില്ല, അദ്ദേഹമാണ് ഏറ്റവും വലിയ ആശങ്ക: ഇർഫാൻ പത്താൻ

കോവാക്‌സിനും 'പ്രശ്നക്കാരൻ' തന്നെ! മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനം; ശ്വാസകോശ പ്രശ്നങ്ങൾ മുതൽ ആർത്തവ തകരാറുകൾ വരെ