നാല് സിനിമകളും ഫ്‌ളോപ്പ്, 'രാക്ഷസന്റെ' വില കളയാനായി ഒരു റീമേക്ക്; അക്ഷയ് കുമാറിന് വിമര്‍ശനം

അക്ഷയ് കുമാര്‍ ചിത്രം ‘കഠ്പുത്‌ലി’ക്ക് വിമര്‍ശനം. ബച്ചന്‍ പാണ്ഡെ, സമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍ എന്നീ ചിത്രങ്ങളുടെ വമ്പന്‍ പരാജയത്തിന് ശേഷം ഒ.ടി.ടിയില്‍ റിലീസ് ചെയ്ത ചിത്രമാണ് കഠ്പുത്‌ലി. സെപ്റ്റംബര്‍ 2ന് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്തത്. തമിഴിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ രാക്ഷസന്റെ ഹിന്ദി റീമേക്കാണ് സിനിമ.

നല്ലൊരു മര്‍ഡര്‍ മിസ്റ്ററി എങ്ങനെ നശിപ്പിക്കാം എന്നാണ് അക്ഷയ് കുമാര്‍ തെളിയിച്ചിരിക്കുന്നത് എന്ന വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. തിയേറ്ററില്‍ എത്തിയ മൂന്ന് സിനിമകള്‍ ഒന്നിനും പിറകെ ഒന്നായി പരാജയപ്പെട്ടതിന് പിന്നാലെ പരാജയ ഭീതി കാരണമാണ് ചിത്രം ഒ.ടി.ടിയില്‍ എത്തിതെന്നും, നല്ലൊരു മര്‍ഡര്‍ മിസ്റ്ററി സിനിമയായ രാക്ഷസനെ എങ്ങനെ നശിപ്പിക്കാം എന്നാണ് അക്ഷയ് കുമാര്‍ തെളിയിച്ചതെന്നുമാണ് വിമര്‍ശനങ്ങള്‍.

അസീം അറോറയുടെ രചനയില്‍ രഞ്ജിത് തിവാരിയാണ് സിനിമ സംവിധാനം ചെയ്തത്. രാകുല്‍ പ്രീത് സിംഗ് ആണ് ചിത്രത്തില്‍ നായിക. നൂറ് കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്. രാംകുമാര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രമായിരുന്നു രാക്ഷസന്‍. വിഷ്ണു വിശാല്‍, അമലാ പോള്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്.

2018 ഒക്ടോബര്‍ 5 ന് ഈ ചിത്രം റിലീസ് ചെയ്ത ചിത്രം മികച്ച വിജയം ആണ് നേടിയത്. അതേസമയം, അക്ഷയ് കുമാര്‍ വേഷമിട്ട മിക്ക തമിഴ് റീമേക്ക് ചിത്രങ്ങള്‍ക്ക് എതിരെയും വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. ജിഗര്‍തണ്ട ചിത്രത്തിന്റെ റീമേക്കായ ബച്ചന്‍ പാണ്ഡെ സിനിമയ്ക്കും, ഹൊറര്‍ ത്രില്ലര്‍ ചിത്രം കാഞ്ചനയുടെ റീമേക്ക് ആയി എത്തിയ ലക്ഷ്മി സിനിമയ്ക്കും എതിരെ വിമര്‍ശനങ്ങള്‍ എത്തിയിരുന്നു. സുധ കൊങ്കര-സൂര്യ ചിത്രം സൂരറൈ പോട്ര് ആണ് അക്ഷയ് റീമേക്ക് ചെയ്യാനൊരുങ്ങുന്ന അടുത്ത ചിത്രം.

Latest Stories

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ