'ഉര്‍ഫി യുവാക്കളെ വഴി തെറ്റിക്കുന്നു'; വിവാദ പ്രസ്താവനയുമായി ചേതന്‍ ഭഗത്, മറുപടിയുമായി താരം

നടിയും മോഡലുമായ ഉര്‍ഫി ജാവേദിനെതിരെ വിവാദ പ്രസ്താവനയുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. യുവാക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ സമയം പാഴാക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഉര്‍ഫിയുടെ പേരെടുത്ത് പറഞ്ഞ് ചേതന്‍ ഭഗത്തിന്റെ പരാമര്‍ശം. യുവാക്കളെ വഴി തെറ്റിക്കുന്നു എന്നാണ് ചേതന്‍ ഭഗത് പറയുന്നത്.

ഫോണ്‍ യുവാക്കളെ വഴിതെറ്റിക്കുന്നു. പ്രത്യേകിച്ചും ആണകുട്ടികളെ. ഇന്‍സ്റ്റഗ്രാം റീല്‍സ് കണ്ട് മണിക്കൂറുകള്‍ കളയുന്നു. ആരാണ് ഉര്‍ഫി ജാവേദ് എന്ന് എല്ലാവര്‍ക്കും അറിയാം. അവളുടെ ചിത്രങ്ങള്‍ കൊണ്ട് നിങ്ങള്‍ എന്താണ് ചെയ്യുന്നത്? അവരുടെ ഡ്രസ്സിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിഞ്ഞതുകൊണ്ട് പരീക്ഷയിലോ ജോലിക്കുള്ള അഭിമുഖത്തിലോ നിങ്ങള്‍ക്ക് പ്രയോജനമുണ്ടോ?

കാര്‍ഗിലില്‍ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന യുവാക്കള്‍ ഒരുവശത്ത്. ഉര്‍ഫിയുടെ ചിത്രങ്ങള്‍ പുതപ്പിനുള്ളില്‍ ഒളിച്ചിരുന്നു കാണുന്ന യുവാക്കള്‍ മറുവശത്ത് എന്നായിരുന്നു ചേതന്റെ പ്രസ്താവന. ഇതിനോട് ഉര്‍ഫി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

സ്വന്തം ദൗര്‍ബല്യങ്ങള്‍ അംഗീകരിക്കാതെ സ്ത്രീകളെ കുറ്റപ്പെടുത്തുക എന്നത് ചേതനെ പോലെയുള്ള പുരുഷന്മാരുടെ പതിവ് രീതിയാണ് എന്നാണ് ഉര്‍ഫിയുടെ പ്രതികരണം. പുരുഷന്റെ മോശം സമീപനത്തിന് കാരണം സ്ത്രീകളുടെ വസ്ത്രമാണെന്ന എണ്‍പതുകളിലെ കാഴ്ചപ്പാടിന് പുറത്തു വരാനും ഉര്‍ഫി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ഉര്‍ഫിയുടെ ഫാഷന്‍ പരീക്ഷണങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മോശം കമന്റുകള്‍ക്ക് താരം മറുപടി കൊടുക്കാറുമുണ്ട്. ഹിന്ദി സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ഉര്‍ഫി ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക