ഇന്ത്യയിലെ ട്രെന്‍ഡ്‌സെറ്റര്‍മാര്‍, അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ക്ക് ഈ പെണ്‍മുഖങ്ങള്‍ മതി; ആഡംബരത്തിന്റെ കൈപ്പിടിച്ച് അംബാസഡര്‍മാരായ ബോളിവുഡ് സുന്ദരികള്‍

അന്താരാഷ്ട്ര ബ്രാൻഡുകളുടെ മുഖമായി ഇന്ത്യൻ സൂപ്പർ താരങ്ങൾ മാറാൻ തുടങ്ങിയിട്ട് കാലങ്ങളായി. ദീപിക പദുക്കോൺ മുതൽ ആലിയ ഭട്ട് വരെ പ്രമുഖ നടിമാരെല്ലാം ഇന്റർനാഷണൽ ബ്രാൻഡുകൾ എൻഡോർസ് ചെയ്യുന്നുണ്ട്. ഇന്ത്യയിലെ ട്രെൻഡ് സെറ്ററുകളാണ് ബോളിവുഡ് താരങ്ങൾ. ആഗോളതലത്തിലും ഇവർ ഫാഷൻ മേഖലയിൽ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, ഐശ്വര്യ റായ്, ആലിയ ഭട്ട്, തുടങ്ങിയ നടിമാർ കാൻസിന്റെയും മെറ്റ് ഗാലയുടെയും റെഡ് കാർപെറ്റിൽ നടന്ന് അന്താരാഷ്ട്രതലത്തിൽ ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇന്ത്യൻ സിനിമാ താരങ്ങൾക്ക് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ആണുള്ളത്.

നിരവധി ആഡംബര ബ്രാൻഡുകളുടെ ബ്രാൻഡ് അംബാസഡറാണ് ഗ്ലോബൽ ഐക്കണായ പ്രിയങ്ക ചോപ്ര. ഇറ്റാലിയൻ ആഡംബര ബ്രാൻഡായ ബൾഗാരി 2021ലാണ് പ്രിയങ്ക ചോപ്രയെ അവരുടെ ആഗോള ബ്രാൻഡ് അംബാസഡറായി നിയമിച്ചത്. അതിമനോഹരമായ ആഭരണങ്ങൾക്കും വാച്ചുകൾക്കും പേരുകേട്ട ഇറ്റാലിയൻ ആഡംബര ബ്രാൻഡാണ് ബൾഗാരി. താരത്തെ അംബാസഡറായി പ്രഖ്യാപിച്ചതിന് ശേഷം ബൾഗാരിയുടെ ഇന്ത്യയിലെ വില്പനയിൽ ശ്രദ്ധേയമായ വർധനവുണ്ടായി എന്നാണ് റിപോർട്ടുകൾ. ബൾഗാരിയെ കൂടാതെ ടിഫാനി & കമ്പനി, ഗസ്, ടാഗ് ഹ്യൂവർ, മാക്സ് ഫാക്ടർ തുടങ്ങിയവയും താരത്തിന്റെ ആഡംബര ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകളുടെ നീണ്ട പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.

ബോളിവുഡിലെ ജനപ്രിയയായ നടിയാണ് ദീപിക പദുകോൺ. ലോറിയൽ, നൈക്ക്, വോഗ് ഐവെയർ തുടങ്ങിയ ആഡംബര ബ്രാൻഡുകളുമായി താരം സഹകരിച്ചിട്ടുണ്ട്. 2020 ൽ ലൂയിസ് വിറ്റണിന്റെ ആദ്യത്തെ ഇന്ത്യൻ ആഗോള അംബാസഡറായി ദീപിക പദുക്കോൺ മാറി. 2022 ൽ ഫ്രഞ്ച് ആഡംബര ബ്രാൻഡായ കാർട്ടിയറിന്റെ പുതിയ ബ്രാൻഡ് അംബാസഡറായും നടിയെ നിയമിച്ചു.

2023-ലാണ് ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി ആലിയ ഭട്ട് മാറിയത്. ലോകമെമ്പാടുമുള്ള ഇറ്റാലിയൻ ബ്രാൻഡിനെ പ്രതിനിധീകരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ആലിയ ഭട്ട്. ആഗോള സൗന്ദര്യ ബ്രാൻഡായ ലോറിയൽ പാരീസ് ആലിയയെ അവരുടെ പുതിയ ആഗോള ബ്രാൻഡ് അംബാസഡറായും പ്രഖ്യാപിച്ചിരുന്നു. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ വളർന്നു വരുന്ന താരമായ അനന്യ പാണ്ഡെ ആഡംബര ബ്രാൻഡായ ജിമ്മി ചൂവിന്റെ ബ്രാൻഡ് അംബാസഡർ ആയി നിയമിക്കപ്പെട്ടിരുന്നു.

തന്റെ കരിയറിൽ ഉടനീളം നിരവധി ആഡംബര ബ്രാൻഡുകളുമായി സഹകരിച്ച ബോളിവുഡ് താരമാണ് ഐശ്വര്യ റായ്. ആഗോള സൗന്ദര്യ ലേബലായ ലോറിയൽ പാരീസിന്റെ ഏറ്റവും പ്രധാനപ്പെട്ട ബ്രാൻഡ് അംബാസഡർമാരിൽ ഒരാളാണ് ഐശ്വര്യ. ലോംഗൈൻസ്, ലോറിയൽ, കൊക്കകോള തുടങ്ങിയ ആഗോള ബ്രാൻഡുകളുടെ ഏറ്റവും പ്രമുഖ ബ്രാൻഡ് അംബാസഡർമാരിൽ ഒരാളാണ് ഐശ്വര്യ. ഐക്കണിക് ആഡംബര ഫാഷൻ ഹൗസായ ഡിയോറിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി നടി സോനം കപൂറിനെ കഴിഞ്ഞ വർഷമാണ് നിയമിച്ചത്.

ആഡംബര ബ്രാൻഡുകളുടെ ആഗോള അംബാസഡർമാരായി ഇന്ത്യൻ വ്യക്തികളെ അംഗീകരിക്കുന്നതിൽ ഗണ്യമായ വളർച്ചയാണ് കഴിഞ്ഞ വർഷം ഉണ്ടായിരിക്കുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി