സിനിമകള്‍ ഫ്‌ലോപ്പ്, ശ്രീദേവിയുടെ പ്രോപ്പര്‍ട്ടികള്‍ വിറ്റ് കുടുംബം; താരപുത്രിമാരുടെ ആഡംബര ജീവിതം ചർച്ചയാകുന്നു 

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ ഫ്‌ലാറ്റുകള്‍ വിറ്റ് ഭര്‍ത്താവ് ബോണി കപൂറും മക്കളും. ശ്രീദേവിയുടെ മുംബൈയിലുള്ള നാല് പ്രോപ്പര്‍ട്ടികള്‍ നിര്‍മ്മാതാവായ ബോണി കപൂറും ശ്രീദേവിയുടെ മക്കളും നടിമാരുമായ ജാന്‍വി കപൂറും ഖുശി കപൂറും ചേര്‍ന്ന് വിറ്റതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

12 കോടി രൂപയ്ക്കാണ് പ്രോപര്‍ട്ടികള്‍ വിറ്റിരിക്കുന്നത്. നവംബറില്‍ ആയിരുന്നു വില്‍പ്പന നടന്നത്. ഇതിന് പിന്നാലെ ബോണി കപൂറും മക്കളും 65 കോടി രൂപ ചെലവിട്ട് മറ്റൊരും ബംഗ്ലാവ് വാങ്ങിയിട്ടുണ്ട്. ഇതിന് പുറമെ 39 കോടി രൂപ ചെലവിട്ട് ജാന്‍വി മറ്റൊരു ഫ്‌ലാറ്റും വാങ്ങിയിട്ടുണ്ട്.

ജാന്‍വിയുടെയും ഖുശിയുടെയും ആഡംബര ജീവിതം നേരത്തെയും ചര്‍ച്ചകളില്‍ ഇടം നേടിയിരുന്നു. ലൈഫ് സ്‌റ്റൈലിനായി വലിയ തോതില്‍ പണം ചിലവഴിക്കുന്നവരാണ് ഇരുതാരങ്ങളും എന്നുള്ള വാദങ്ങളും നേരത്തെ ഉയര്‍ന്നിരുന്നു. നടി കുട്ടി പത്മിനി ഇതേക്കുറിച്ച് നടത്തിയ പരാമര്‍ശം മുമ്പൊരിക്കല്‍ ചര്‍ച്ചയായിട്ടുണ്ട്.

ശ്രീദേവിയുടെയും മക്കളുടെയും ആഡംബര ജീവിതം കാരണം സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു കുട്ടി പദ്മിനി പറഞ്ഞത്. ബാലതാരമായി അഭിനയിക്കുന്ന കാലം മുതല്‍ തന്നെ ശ്രീദേവിയും കുട്ടി പത്മിനിയും സുഹൃത്തുക്കളായിരുന്നു.

അതേസമയം, 2018ല്‍ ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി ബോളിവുഡിലേക്ക് എത്തുന്നത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോളിവുഡില്‍ ഒരിടം ഉറപ്പിക്കാന്‍ ജാന്‍വിക്ക് ഇതുവരെ സാധിച്ചിട്ടില്ല. നെറ്റ്ഫ്‌ളിക്‌സ് ചിത്രം ‘ആര്‍ച്ചീസി’ലൂടെയാണ് ഖുശി കപൂര്‍ സിനിമയില്‍ എത്തിയത്. എന്നാല്‍ നടിയുടെ പ്രകടനം ശ്രദ്ധ നേടിയില്ല.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ