മുഖത്ത് മുറിവുകളുമായി പ്രിയങ്ക ചോപ്ര; എന്ത് പറ്റിയെന്ന് ആരാധകർ

ആരാധകരെ ആശങ്കയിലാക്കികൊണ്ട് പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം പങ്കുവെച്ച മുറിവേറ്റ തന്റെ മുഖത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലായിമാറുന്നു. ഷൂട്ടിംഗിനിടയിൽ താരത്തിന് പരിക്കേറ്റതാകമെന്ന് കരുതി നിരവധി താരങ്ങളും ആരാധകരുമാണ് രം​ഗത്തെത്തിയത്.

എന്നാൽ ആമസോൺ പ്രൈം വീഡിയോയ്‌ക്കായി റുസ്സോ സഹോദരന്മാർ നിർമ്മിക്കുന്ന വെബ് സീരീസായ സിറ്റാഡലിൽ അഭിനയിക്കുന്നതിനിടയിലുള്ള ഒരു ചിത്രമാണ് പ്രിയങ്ക ആരാധകർക്കായി പങ്കുവെച്ചത്. നിങ്ങൾക്കും ജോലിസ്ഥലങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നോ? എന്ന അടികുറിപ്പോടെ പങ്ക് വെച്ച ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

ജനുവരിയിൽ മകൾ മാൾട്ടി മേരി ചോപ്ര ജോനാസിനെ സ്വാഗതം ചെയ്തതിന് ശേഷം അടുത്തിടെയാണ് പ്രിയങ്ക ഷോയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. ലണ്ടൻ ഷെഡ്യൂൾ കഴിഞ്ഞ വർഷം ഡിസംബറിലെ പൂർത്തിയാക്കിയിരുന്നു. മുൻപും മുറിവേറ്റ രൂപത്തിന്റെ ചിത്രങ്ങൾ പ്രിയങ്ക പങ്കുവെച്ചിരുന്നു. “തീവ്രമായത്” എന്നാണ് അന്ന് അടിക്കുറിപ്പായി ചിത്രത്തിനൊപ്പം നൽകിയത്,

സെറ്റിൽ നിന്നുള്ള നിരവധി ചിത്രങ്ങളോടൊപ്പം പ്രിയങ്ക എഴുതിയിരുന്നു, “ഇത് സിറ്റാഡലിൽ  പൊതിഞ്ഞതാണ്.  ഒരു വർഷം മുഴുവനും ഏറ്റവും തീവ്രമായ സമയത്ത് ഏറ്റവും തീവ്രമായ ജോലി ചെയ്തു. അല്ലാതെ അത് സാധ്യമാകുമായിരുന്നില്ലരുന്നു. ചിലരെ നിങ്ങൾ ഇവിടെ കാണുന്നു ചിലരെ നിങ്ങൾ കാണുന്നില്ല, ഇത് ബുദ്ധിമുട്ടാണ്, പക്ഷേ നിങ്ങൾ എല്ലാവരും അത് കാണുമ്പോൾ..അത്രത്തോളം അതിനെ വിലമതിക്കും!

.ബോളിവുഡ് ചിത്രമായ ജീ ലെ സരാ, ഹോളിവുഡ് ചിത്രങ്ങളായ ഇറ്റ്സ് ഓൾ കമിംഗ് ബാക്ക് ടു മീ, എൻഡിംഗ് തിംഗ്സ് എന്നിവയാണ് പ്രിയങ്കയുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം