പതിമൂന്നു വർഷങ്ങൾക്ക് ശേഷം ശില്പ ഷെട്ടി വീണ്ടും ബോളിവുഡിൽ; തിരിച്ചു വരവ് ആക്ഷന്‍ ചിത്രത്തിലൂടെ

ഒരു കാലത്ത് പ്രേക്ഷകരുടെ ഇഷ്ട നടി ആയിരുന്നു ശില്പ ഷെട്ടി. ഏതാണ്ട് 20 വർഷം നീണ്ടു നിന്ന അഭിനയ ജീവിതത്തിനു ശേഷം അവർ ടെലിവിഷൻ മേഖലയിലേക്കും യോഗയിലേക്കും ഒക്കെ ചുവടുമാറി. 2007 നു ശേഷം കാമിയോ റോളുകളിൽ മാത്രമാണ് അവർ സ്‌ക്രീനിൽ എത്തിയത്. എന്നാൽ നീണ്ട പതിമൂന്നു വർഷങ്ങൾക്ക് ശേഷം തിരിച്ചു വരവിനു ഒരുങ്ങുകയാണ് ശില്പ. സാബിർ ഖാന്റെ ആക്ഷൻ സിനിമ നിക്കമ്മയിലൂടെ ആണ് തിരിച്ചു വരവ്.

ബിഗ് സ്‌ക്രീനിലേക്കുള്ള ഈ തിരിച്ചു വരവ് പ്രതീക്ഷയോടെ നോക്കി കാണുന്നു എന്ന് ശില്പ ഷെട്ടി പറഞ്ഞു. “ഇത് വരെ ചെയ്യാത്ത വേഷമാണ് നിക്കമ്മയിൽ താൻ ചെയ്യുന്നത്. ഏറെ പുതുമകളോടെ പ്രേക്ഷകർക്ക് മുന്നിൽ എത്താൻ കാത്തിരിക്കുന്നു എന്നും അവർ പത്ര സമ്മേളനത്തിൽ പറഞ്ഞു. വളരെ അപൂർവമായി മാത്രം ലഭിക്കാവുന്ന തരം കഥാപാത്രം ആയത് കൊണ്ടാണ് ഈ സിനിമയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു.

ശിൽപയുടെ തിരിച്ചു വരവിനു കാരണമായതിൽ സന്തോഷമുണ്ടെന്ന് നിക്കമ്മയുടെ സംവിധായകൻ സാബിർ ഖാൻ പറഞ്ഞു. ഇന്ത്യയിലെ എല്ലാ വീടുകളിലും ശില്പ സുപരിചിതയാണ്.ആ തിരിച്ചറിവ് തനിക്കുണ്ട്. അവരുടെ ആരാധകരെ ത്രില്ല് അടിപ്പിക്കുന്ന സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു. 2020 പകുതിയുടെ നിക്കമ്മ തീയറ്ററിൽ എത്തും.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍