'45 വര്‍ഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുള്‍ സ്റ്റോപ്പ്'; സതീഷ് കൗശിക്കിന്റെ മരണ വാര്‍ത്ത പങ്കുവെച്ച് അനുപം ഖേര്‍

ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശിക് അന്തരിച്ചു. 66 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സുഹൃത്തും നടനുമായ അനുപം ഖേറാണ് സതീഷ് കൗശിക് അന്തരിച്ചെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

”എനിക്കറിയാം മരണമാണ് ഈ ലോകത്തിലെ പരമമായ സത്യം. എന്നാല്‍ എന്റെ ആത്മസുഹൃത്ത് സതീഷ് കൗശികിനെ കുറിച്ച് ഇങ്ങനെ എഴുതേണ്ടിവരുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. 45 വര്‍ഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു ഫുള്‍ സ്റ്റോപ്പ്. നീയില്ലാത്ത ജീവിതം ഒരിക്കലും പഴയത് പോലെയാവില്ല സതീഷ്. ഓം ശാന്തി” എന്നാണ് അനുപം ഖേര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ ശ്രദ്ധ നേടിയ താരമാണ് സതീഷ് കൗശിക്. നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. മിസ്റ്റര്‍ ഇന്ത്യ, ദീവാന മസ്താന, രാം ലഖന്‍, സാജന്‍ ചലേ സസുരാല്‍, ജാനേ ഭി ദോ യാരോ എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഛത്രിവാലി എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. കങ്കണ റണാവത്തിന്റെ എമര്‍ജന്‍സിയാണ് പുറത്തിറങ്ങാനുള്ള ചിത്രം. അതേസമയം, രൂപ് കി റാണി ചോറോം കാ രാജ, പ്രേം, തേരേ നാം, ഹം ആപ്കി ദില്‍മേം രഹ്‌തേ ഹെ, ക്യോംകി തുടങ്ങിയവയാണ് സംവിധാനം ചെയ്ത ചിത്രങ്ങള്‍.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്