'ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുദൈവങ്ങളെ മോശമാക്കി'; ആദിപുരുഷ് മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കില്ല, സിനിമയ്‌ക്ക് എതിരെ ബി.ജെ.പി

‘ആദിപുരുഷ്’ സിനിമയ്ക്ക് ബോയ്‌കോട്ട് ആഹ്വാനം. മഹാരാഷ്ട്ര ബിജെപി ആണ് സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. സിനിമ മഹാരാഷ്ട്രയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ബിജെപി വക്താവ് റാം കദം പറഞ്ഞു. ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്നും ചരിത്രം വളച്ചൊടിക്കുന്നു എന്നുമാണ് ആരോപണം.

പ്രതിഷേധാത്മകമായി ‘ബോയ്‌കോട്ട് ആദിപുരുഷ്’ എന്ന പേരില്‍ പ്രതിഷേധ സമരവും സംഘടിപ്പിച്ചു. ആദിപുരുഷ് സിനിമയുടെ പ്രദര്‍ശനം അനുവദിക്കില്ല. കാരണം ഹിന്ദു ദൈവങ്ങളെ വളരെ മോശമായ തരത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്. പബ്ലിസിറ്റിയും പണവും സമ്പാദിക്കാനുള്ള ശ്രമത്തില്‍ ചില നിര്‍മ്മാതാക്കള്‍ നമ്മുടെ ചരിത്രത്തെ വളച്ചൊടിക്കുന്നത് പതിവാണ്.

ഇനി ഇത്തരം കാര്യങ്ങള്‍ ഹിന്ദു സമൂഹം സഹിക്കില്ല എന്ന് റാം കദം പറഞ്ഞു. ഓം റൗട്ടിന്റെ സംവിധാനത്തില്‍ പ്രഭാസ്, സെയ്ഫ് അലിഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞിരുന്നു.

ബിജെപി വക്തവ് മാളവിക അവിനാഷും സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. രാവണനെയും രാമായണത്തെയും തെറ്റായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് മാളവിക രംഗത്തെത്തിയത്. അതേസമയം, സിനിമയുടെ ടീസറിന് നേരെ എത്തിയ വിമര്‍ശനങ്ങളില്‍ തനിക്ക് ദുഖമുണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ രംഗത്തെത്തിയിരുന്നു.

ചിത്രത്തിന്റെ വിഎഫ്എക്‌സ് ആയിരുന്നു ടീസര്‍ കാത്തിരുന്ന ആരാധകരെ ചൊടിപ്പിച്ചത്. 500 കോടി ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന് അല്‍പം കൂടി ക്വാളിറ്റിയാകാം, കാര്‍ട്ടൂണ്‍ ചാനലുകളില്‍ സിനിമ ഇറക്കാം എന്നുള്ള വിമര്‍ശനങ്ങളാണ് ടീസറിന് ലഭിച്ചത്. രാമാനായി പ്രഭാസും രാവണനായി സെയ്ഫ് അലിഖാനും എത്തുന്ന ചിത്രത്തില്‍ കൃതി സനോന്‍ ആണ് സീതയായി വേഷമിടുന്നത്.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍