ഇങ്ങനൊരു അഡല്‍ട്ട് കണ്ടന്റ് സിനിമയില്‍ അഭിനയിക്കരുതെന്ന് പലരും പറഞ്ഞു.. പക്ഷെ ജോണ്‍ എബ്രഹാമിനൊപ്പം ബോള്‍ഡ് നായികയായി: ബിപാഷ ബസു

താന്‍ ‘ജിസം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനെ പലരും എതിര്‍ത്തിരുന്നുവെന്ന് നടി ബിപാഷ ബസു. കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ അഡള്‍ട്ട് കണ്ടന്റുള്ള ചിത്രത്തില്‍ അഭിനയിക്കരുതെന്ന് പലരും പറഞ്ഞു എന്നാണ് ബിപാഷ ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 2003ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ജിസം. ജോണ്‍ എബ്രഹാമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.

”ഞാന്‍ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ജിസം ചെയ്യുന്നത്, അങ്ങനൊരു അഡല്‍ട്ട് സിനിമ ചെയ്യേണ്ടെന്ന് പലരും എന്നോട് പറഞ്ഞു. നീ ഇപ്പോള്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഒരു ടിപ്പിക്കല്‍ ഹിന്ദി നായികയാണെന്നു പറഞ്ഞു. സിനിമയുടെ കഥ എനിക്ക് ഇഷ്ടമായെന്നും ഞാന്‍ അത് ചെയ്യുമെന്നും പറഞ്ഞു.”

”എന്നാല്‍ എല്ലാവരും എന്നെ ആ സിനിമ ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എനിക്ക് ഭ്രാന്ത് ആണെന്ന് എന്റെ മാനേജര്‍ കരുതി. ഈ സിനിമ എനിക്ക് നിരൂപക പ്രശംസ നേടിത്തരിക മാത്രമല്ല, ബോളിവുഡിലെ സ്ഥിരം നായികാ പ്രവണതകളിലും ധാരണകളിലും സ്വാധീനം ചെലുത്താനായി.”

”സ്ത്രീകള്‍ക്ക് നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയില്ലെന്ന സ്റ്റീരിയോടൈപ്പ് വിശ്വാസം ഉണ്ടായിരുന്നു. ജിസം എത്തിയതോടെ അത് മാറി. അത് കരിയര്‍ ബ്രേക്ക് ആയിരുന്നു. അത് എന്നെ സ്വാധീനിച്ച പ്രധാനപ്പെട്ട കാര്യമായിരുന്നു. സിനിമയിലെ എന്റെ ലുക്കും ഹെയര്‍ സ്റ്റൈലും ഒക്കെ ആളുകള്‍ പകര്‍ത്താനും ആരംഭിച്ചിരുന്നു” എന്നാണ് ബിപാഷ പറയുന്നത്.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ