അതിസമ്പന്നന്‍ ബില്‍ഗേറ്റ്‌സിന്റെ ഈ വര്‍ഷത്തെ 'പ്രചോദന പട്ടികയില്‍' ഈ ഇന്ത്യന്‍ സിനിമയും

ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളും മൈക്രോസോഫ്റ്റ് മേധാവിയുമായ ബില്‍ഗേറ്റ്‌സിന്റെ ഈ വര്‍ഷത്തെ പ്രചോദനം നല്‍കിയ കാര്യങ്ങളുടെ പട്ടികയില്‍ ഒരു ബോളിവുഡ് ചിത്രവും.

ഈ വര്‍ഷം പൂര്‍ത്തിയാകാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വര്‍ഷത്തെ നിര്‍ണായക സംഭവങ്ങള്‍ മാത്രം കോര്‍ത്തിണക്കി ബില്‍ഗേറ്റ്‌സ് ട്വീറ്റ് ഇട്ടത്. അക്ഷയ്കുമാര്‍, ഭൂമി പട്‌നേക്കര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ടോയ്‌ലെറ്റ്: ഏക് പ്രേം കഥയും ഈ വര്‍ഷത്തെ പ്രചോദനം നല്‍കിയ സംഭവങ്ങളുടെ കൂട്ടത്തില്‍ ബില്‍ഗേറ്റ്‌സ് ചേര്‍ത്തിട്ടുണ്ട്. അടിസ്ഥാന സൗകര്യത്തില്‍ ഇന്ത്യ നേരിടുന്ന വെല്ലുവിളിയാണ് ചിത്രത്തിലൂടെ കാണിക്കുന്നതെന്ന് ബില്‍ഗേറ്റ്‌സ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഈ വര്‍ഷം കടുപ്പമേറിയതായിരുന്നുവെന്നും എങ്കിലും ചില പ്രതീക്ഷകള്‍ ബാക്കിവെച്ചെന്നും ബില്‍ഗേറ്റ്‌സ് ഇട്ട ട്വീറ്റ് പരമ്പരയില്‍ പറയുന്നു. മൊത്തം ഏഴ് ട്വീറ്റാണ് ഇതുമായി ബന്ധപ്പെട്ട് ബില്‍ഗേറ്റ്‌സ് പോസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളിലെ പ്രാഥമിക സൗകര്യങ്ങക്കുറവിന്റെ നേര്‍ചിത്രമാണ് കാണിക്കുന്നത്.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍