പതിനാറാം വയസില്‍ സല്‍മാന്‍ ഖാന്റെ നായികയാവാനുള്ള അവസരം നിഷേധിച്ചതിനെ കുറിച്ച് ശ്രദ്ധ കപൂര്‍

ബോളിവുഡില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ശ്രദ്ധ കപൂര്‍. “ടീന്‍ പത്തി” എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ താന്‍ സല്‍മാന്‍ ഖാനൊപ്പം പതിനാറാം വയസില്‍ ബോളിവുഡിലേക്ക് എത്തേണ്ടതായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

തന്റെ പതിനാറാം വയസില്‍ സല്‍മാന്‍ ഖാനൊടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നതായി ശ്രദ്ധ പറയുന്നു. എന്നാല്‍ തനിക്ക് പഠിക്കാനായിരുന്നു താല്‍പര്യം, അതിനാല്‍ ആ അവസരം വേണ്ടെന്ന് വച്ചതായി ശ്രദ്ധ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 23ാം വയസിലാണ് ശ്രദ്ധ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ടീന്‍ പത്തിയില്‍ അമിതാഭ് ബച്ചന്‍, ബെന്‍ കിംഗ്‌സ്‌ലി, മാധവന്‍, റെയ്മ സെന്‍ എന്നീ വമ്പന്‍ താരങ്ങളുമുണ്ടായിരുന്നു.

നടന്‍ ശക്തി കപൂറിന്റെയും ശിവാംഗി കോലാപൂറിന്റെയും മകളാണ് ശ്രദ്ധ കപൂര്‍. “ബാഗി 3” ആണ് ശ്രദ്ധയുടെതായി റിലീസിനെത്തിയ ഏറ്റവും പുതിയ ചിത്രം. “ആശിഖി 2”, “സാഹോ”, “ഏക് വില്ലന്‍”, “ചിച്ചോരെ” എന്നിവയാണ് ശ്രദ്ധയുടെ മികച്ച ചിത്രങ്ങള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ