അത്രയ്ക്കങ്ങ് സൂം ചെയ്യണ്ട..; പാപ്പരാസികളോട് നടി അപൂര്‍വ്വ, വീഡിയോ

പാപ്പരാസികളോട് അഭ്യര്‍ത്ഥനയുമായി നടിയും ഇന്‍ഫ്‌ളുന്‍സറുമായ അപൂര്‍വ്വ മുഖിജ. മുംബൈയില്‍ പാപ്പാരസികള്‍ക്ക് മുന്നില്‍ പോസ് ചെയ്യവെയാണ് മാന്യമായ ചിത്രങ്ങള്‍ എടുക്കാനായി അപൂര്‍വ്വ അഭ്യര്‍ത്ഥിച്ചത്. കേരളത്തില്‍ നീലക്കുയില്‍ എങ്കില്‍, ബോളിവുഡില്‍ ഇന്‍സ്റ്റന്റ് ബോളിവുഡ്, വൈറല്‍ ഭയനി പോലുള്ള ചാനലുകളാണ് ഉള്ളത്. ഇവരോടാണ് നടി മോശമായ ആംഗിളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടത്.

”അവിടെയും ഇവിടെയും ഒക്കെ സൂം ചെയ്ത് ചിത്രങ്ങളും വീഡിയോകളും ഇടരുത്” എന്നാണ് ശരീരഭാഗങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് നടി പറയുന്നത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി കമന്റുകളും വീഡിയോക്ക് താഴെ എത്തുന്നുണ്ട്. സെയ്ഫ് അലിഖാന്റെ മകന്‍ ഇബ്രാഹിം അലിഖാന്റെ ചിത്രത്തിലൂടെയാണ് അപൂര്‍വ്വ അഭിനയരംഗത്തേക്ക് എത്തുന്നത്.

അതേസമയം, ഈ വര്‍ഷം ആദ്യം തന്നെ അപൂര്‍വ്വ വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. സമയ് റെയ്‌നയുടെ ഇന്ത്യാസ് ഗോട്ട് ലേറ്റന്റ് ഷോയെ തുടര്‍ന്ന് അപൂര്‍വ്വയ്‌ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നടിയുടെ ഇന്‍സ്റ്റഗ്രാം പേജിലെ കണ്ടന്റുകള്‍ എല്ലാം നീക്കുകയും ചെയ്തിരുന്നു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്