നടി അവ്‌നീത് കൗറിന്റെ ഫോട്ടോ വിരാട് കോഹ്‌ലി ലൈക്ക് ചെയ്തത് ഇന്റര്‍നെറ്റിലെ ചൂടേറിയ ചര്‍ച്ചയായി മാറിയിരുന്നു. അവ്‌നീതിന്റെ ഹോട്ട് ചിത്രങ്ങള്‍ കോഹ്‌ലി ലൈക്ക് ചെയ്തതോടെ വൈറലാവുകയും ചെയ്തു. പിന്നാലെ അവ്‌നീത് മുംബൈ ഇന്ത്യന്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരം കാണാന്‍ വാംഖഡെ സ്റ്റേഡിയത്തില്‍ എത്തിതും ചര്‍ച്ചയായിരുന്നു.
കോഹ്‌ലി ലൈക്ക് പിന്‍വലിക്കുകയും വിശദീകരിക്കുകയും ചെയ്തിരുന്നു. അവ്‌നീതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കോഹ്‌ലിയുടെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയെയും ബാധിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സംഭവത്തിന് ശേഷം ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലാണ് വിരാടും അനുഷ്‌ക്കയും പ്രത്യക്ഷ്യപ്പെട്ടത്.
ഇരുവരും കാറില്‍ നിന്നും ഇറങ്ങുന്ന വീഡിയോയാണ് വൈറലാകുന്നത്. ആദ്യം പുറത്തിറങ്ങി കാറിന്റെ ഡോര്‍ തുറന്നു കൊടുക്കുന്ന കോഹ്‌ലി അനുഷ്‌ക്കയ്ക്കായി കൈ നീട്ടുന്നുണ്ട്. എന്നാല്‍ അനുഷ്‌ക്ക കോഹ്‌ലിയുടെ കൈ പിടിക്കാതെ ഹോട്ടലിലേക്ക് നടന്ന് കയറുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അനുഷ്‌ക പിണക്കത്തിലാണ് എന്ന റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്.
അതേസമയം, വിവാദ ലൈക്കിന് പിന്നാലെ ഫീഡില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിനിടെ അല്‍ഗരിത്തിന്റെ പിഴവിനെ തുടര്‍ന്ന് വന്ന ഇന്ററാക്ഷനാണത് എന്നായിരുന്നു കോഹ്‌ലി വിശദീകരിച്ചത്. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും കോഹ്‌ലി ആവശ്യപ്പെട്ടിരുന്നു.