മകളുടെ വിവാഹച്ചിലവ് താങ്ങാന്‍ പറ്റില്ലായിരുന്നു, വിജയ് സേതുപതിയോട് സംസാരിച്ചു, അദ്ദേഹം സഹായിച്ചു: അനുരാഗ് കശ്യപ്

മകള്‍ ആലിയയുടെ വിവാഹത്തിന് പണം തികയാതെ വന്നപ്പോള്‍ സഹായിച്ചത് നടന്‍ വിജയ് സേതുപതിയാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. വിജയ് സേതുപതി ചിത്രം ‘മഹാരാജ’യിലെ വേഷം സാമ്പത്തികമായി തനിക്ക് താങ്ങാവുകയായിരുന്നു എന്നാണ് അനുരാഗ് കശ്യപ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”ഇമൈക നൊഡികള്‍ ചിത്രത്തിന് ശേഷം ഒരുപാട് തെന്നിന്ത്യന്‍ സിനിമകളുടെ ഓഫറുകള്‍ എനിക്ക് വന്നു കൊണ്ടേയിരുന്നു. എന്നാല്‍ ഞാന്‍ നിരസിച്ചു. പിന്നീട് ‘കെന്നഡി’ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനിടെ എന്റെ അയല്‍ക്കാരന്റെ വീട്ടില്‍ വച്ച് വിജയ് സേതുപതിയെ കണ്ടു. എനിക്ക് വേണ്ടി ഒരു നല്ല തിരക്കഥയുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ആദ്യം ഞാന്‍ നോ പറഞ്ഞു.”

”പക്ഷെ കെന്നഡിയില്‍ അദ്ദേഹം എന്നെ സഹായിച്ചു. അതുകൊണ്ട് സിനിമയിുല്‍ അദ്ദേഹത്തിന് ഞാന്‍ താങ്ക്‌സ് കാര്‍ഡ് കൊടുത്തു. പിന്നീട് ആലിയയുടെ വിവാഹച്ചിലവുകളെ കുറിച്ച് സംസാരിച്ചപ്പോള്‍ മഹാരാജയിലെ വേഷം തന്ന് സഹായിച്ചു. അടുത്ത വര്‍ഷം മകളുടെ വിവാഹം നടത്തണം, ചിലവുകള്‍ താങ്ങാന്‍ കഴിയില്ലെന്ന് തോന്നുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.”

”ഞങ്ങള്‍ നിങ്ങളെ സഹായിക്കുമെന്ന് വിജയ് പറഞ്ഞു. അങ്ങനെയാണ് മഹാരാജ സംഭവിക്കുന്നത്” എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. അതേസമയം, 20 കോടി ബജറ്റില്‍ ഒരുക്കിയ മഹാരാജ ബോക്‌സ് ഓഫീസില്‍ 190 കോടി രൂപ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ ഒന്നാണ് മഹാരാജ.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി