മഞ്ജുവിനെ ആ ഹിന്ദി സീരിസിലെ നായികയാക്കാനിരുന്നു, എന്നാല്‍ നെറ്റ്ഫ്‌ളിക്‌സ് എടുത്തത് മറ്റൊരു തീരുമാനം: അനുരാഗ് കശ്യപ്

മഞ്ജു വാര്യര്‍ ചിത്രം ‘ഫൂട്ടേജ്’ ഹിന്ദിയില്‍ റിലീസിന് ഒരുങ്ങുകയാണ്. സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ചിത്രം ഹിന്ദി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കുന്നത്. ഇതിനിടെ മഞ്ജു വാര്യരെ തന്റെ പ്രോജക്ടുകളില്‍ നേരത്തെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നതിനെ കുറിച്ചും, എന്നാല്‍ അത് നടക്കാതെ പോയതിനെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അനുരാഗ് കശ്യപ് ഇപ്പോള്‍.

സേക്രഡ് ഗെയിംസ് എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസിലേക്ക് ആദ്യം താന്‍ മഞ്ജു വാര്യരെ പരിഗണിച്ചിരുന്നു എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്. ഈ കാസ്റ്റിംഗ് നടക്കാതെ പോയതിനെ കുറിച്ചും സംവിധായകന്‍ സംസാരിച്ചു. സീരീസിലെ കുസും ദേവി യാദവ് എന്ന കഥാപാത്രത്തിനായാണ് മഞ്ജുവിനെ പരിഗണിച്ചത്.

മഞ്ജുവിനൊപ്പം നയന്‍താരയെയും ഈ റോളിലേക്ക് പരിഗണിച്ചിരുന്നുവെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി. അമൃത സുഭാഷ് ചെയ്ത റോളിലേക്ക് മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാന്‍ ഞങ്ങള്‍ ശ്രമിച്ചു. സേക്രഡ് ഗെയിംസിന് വേണ്ടി ഓഡിഷന്‍ ചെയ്യുന്നുണ്ടായിരുന്നു. നെറ്റ്ഫ്‌ളിക്‌സിന് മൂന്ന് ഓപ്ഷനാണ് നല്‍കിയത്. മഞ്ജു വാര്യരും നയന്‍താരയും മറ്റൊരാളും.

ആ സമയത്ത് നെറ്റ്ഫ്‌ലിക്‌സിന് ഇന്ത്യയില്‍ ഓഫീസില്ല. എല്ലാം യുഎസില്‍ ആയിരുന്നു. ആ സമയത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ സൗത്ത് സിനിമകള്‍ ശ്രദ്ധിക്കുന്നില്ല. അവര്‍ക്ക് മാര്‍ക്കറ്റുള്ളിടത്ത് നിന്നും ഒരു നടിയെ വേണമെന്നായിരുന്നു. മഹാരാഷ്ട്രയിലും മറ്റുമായി അത് പരിമിതമായിരുന്നു. അവര്‍ക്ക് സബ്‌സ്‌ക്രൈബേഴ്‌സിനെ ലഭിക്കുന്നിടത്തെ അടിസ്ഥാനമാക്കിയായിരുന്നു ചോയ്‌സുകള്‍ എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.

അതേസമയം, മഞ്ജുവുമായുള്ള സൗഹൃദത്തെ കുറിച്ചും അനുരാഗ് കശ്യപ് സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ 2011-13 കാലഘട്ടത്തിലാണ് കാണുന്നത്. ഞങ്ങള്‍ക്ക് കോമണ്‍ ഫ്രണ്ട്‌സുണ്ട്. ഗീതു മോഹന്‍ദാസും രാജീവ് രവിയും. തന്റെയും മഞ്ജു വാര്യരുടെയും പിറന്നാള്‍ ഒരേ ദിവസമാണ് എന്നും അനുരാഗ് കശ്യപ് പറഞ്ഞു.

Latest Stories

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍