ഭാരത് മാതാ കി ജയ്.. സൈന്യത്തിനൊപ്പം. ഒരു രാജ്യം, ഒരു ദൗത്യം; ഓപ്പറേഷന്‍ സിന്ദൂറില്‍ അഭിനന്ദനങ്ങളുമായി താരങ്ങള്‍

പെഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന ഹാഷ്ടാഗിനൊപ്പം ‘ഭാരത് മാതാ കി ജയ്’ എന്ന് കുറിച്ചാണ്വ താരങ്ങളുടെ പ്രതികരണം. അനുപം ഖേര്‍, പരേഷ് റാവല്‍, റിതേഷ് ദേശ്മുഖ്, നിമ്രത് കൗര്‍, സംവിധായകരായ വിവേക് അഗ്‌നിഹോത്രി, മധുര്‍ ഭണ്ഡാര്‍ക്കര്‍ എന്നിവര്‍ പ്രശംസകളുമായി എത്തി.

ഇന്ത്യന്‍ പതാകയുടെ ഇമോജിക്കൊപ്പം ഭാരത് മാതാ കി ജയ് എന്ന് അനുപം ഖേര്‍ എക്സില്‍ കുറിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ഹാഷ്ടാഗും അനുപം ഖേര്‍ പങ്കുവച്ചിട്ടുണ്ട്. ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യന്‍ ആംഡ് ഫോഴ്സസ് എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് കൂപ്പുകൈകളുടെ ഇമോജിയാണ് പരേഷ് റാവല്‍ പങ്കുവെച്ചത്.

കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി ജയ്ഹിന്ദ് എന്നാണ് എക്സില്‍ കുറിച്ചത്. ‘ജയ് ഹിന്ദ് കി സേന, ഭാരത് മാതാ കി ജയ്’ എന്നാണ് റിതേഷ് ദേശ്മുഖിന്റെ വാക്കുകള്‍. ‘നമ്മുടെ പ്രാര്‍ഥനകള്‍ സേനകള്‍ക്കൊപ്പമാണ്. ഒരു രാഷ്ട്രം, നമ്മള്‍ ഒരുമിച്ച് നില്‍ക്കും. ജയ് ഹിന്ദ്, വന്ദേമാതരം’ എന്ന് മധുര്‍ ഭണ്ഡാര്‍ക്കര്‍ കുറിച്ചു.

‘സൈന്യത്തിനൊപ്പം. ഒരു രാജ്യം, ഒരു ദൗത്യം’ എന്നാണ് നിമ്രത് കൗറിന്റെ പ്രതികരണം. ഇതിനിടെ ഇന്ത്യയില്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരോധിച്ച പാക് താരങ്ങളും പ്രതികതരണങ്ങളുമായി എത്തുന്നുണ്ട്. പാക് പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ കൊച്ചുമകളായ എഴുത്തുകാരി ഫാത്തിമ ഭൂട്ടോയുടെ വാക്കുകള്‍ പങ്കുവച്ചാണ് നടി മാഹിറ ഖാന്റെ പ്രതികരണം.

അതേസമയം, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ ഇന്ന് പുലര്‍ച്ചെ പാക് അധീന കശ്മീരിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ തിരിച്ചടിച്ചടിച്ചത്. 12 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 60 ഓളം പേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ട്. മുസഫറാബാദ്, ബഹാവല്‍പുര്‍, കോട്ട്‌ലി, ഛാക് അമ്രു, ഗുല്‍പുര്‍, ബിംബര്‍, മുരിഡ്‌കെ, സിയാല്‍കോട്ട് എന്നീ ഒമ്പത് ഭീകരകേന്ദ്രങ്ങളിലെയും ആക്രണങ്ങളും വിജയകരമാണ്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ