തൃപ്തി ദിമ്രി അനുഷ്‌കയുടെ സഹോദരന്റെ കാമുകി? ബന്ധത്തില്‍ വിള്ളല്‍ വീണത് രണ്‍ബിറിനോടുള്ള ക്രഷ്! ചര്‍ച്ചയായി പ്രണയകഥ

‘അനിമല്‍’ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ ലീക്ക് ആയതിന് പിന്നാലെയാണ് നടി തൃപ്തി ദിമ്രി പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറിയത്. സ്‌ക്രീന്‍ ടൈം കുറവാണെങ്കിലും ചിത്രത്തിലെ തൃപ്തിയുടെ പ്രകടനം ശ്രദ്ധ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്‌സും കൂടിയതോടെ നാഷണല്‍ ക്രഷ് ആയി മാറിയിരിക്കുകയാണ് തൃപ്തി.

ഇതോടെ തൃപ്തിയുടെ പഴയ സിനിമകളും കൂടുതല്‍ വിവരങ്ങളും തിരഞ്ഞ് പോവുകയാണ് ആരാധകര്‍. നടിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും പുറത്തു വരുന്നുണ്ട്. നടി അനുഷ്‌ക ശര്‍മ്മയുടെ സഹോദരന്‍ കാര്‍ണേഷ് ശര്‍മ്മയുടെ മുന്‍ കാമുകിയാണ് തൃപ്തി എന്നാണ് വിവരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചയാകുന്നത്.

തൃപ്തി നായികയായെത്തിയ ബുള്‍ബുള്‍, ഖാല എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ചത്. ബുള്‍ബുള്‍ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കര്‍ണേഷിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് തൃപ്തി തന്റെ പ്രണയം പരസ്യമാക്കിയിരുന്നു.

അനുഷ്‌കയുടെ സഹോദരന്‍ അവളെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിക്കുന്ന ഫോട്ടോയായിരുന്നു ഇത്. കൂടാതെ ഇ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തിലും തൃപ്തി കര്‍ണേഷ് ശര്‍മ്മയുമായുള്ള ബന്ധത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു.

ഇരുവരും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരുന്നു. കൂടാതെ, ഒരുമിച്ചുള്ള ചിത്രങ്ങളും ഡിലീറ്റ് ചെയ്തു. എങ്കിലും ഇരുവരും ഇതുവരെ ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ കരിയറിന് വേണ്ടിയാണ് തൃപ്തി കര്‍ണേഷുമായി പിരിഞ്ഞത് എന്ന തരത്തിലുള്ള ചര്‍ച്ചകളും എത്തിയിരുന്നു.

അതേസമയം, അനിമല്‍ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ തന്റെ പല അഭിമുഖങ്ങളിലും രണ്‍ബിര്‍ കപൂറിനെ തന്റെ ആദ്യ ക്രഷ് ആയി തൃപ്തി വിശേഷിപ്പിച്ചിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ് മീറ്റില്‍ രണ്‍ബിറിനെ കണ്ണെടുക്കാതെ നോക്കി നില്‍ക്കുന്ന തൃപ്തിയുടെ വീഡിയോ വൈറലായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ