ബോളിവുഡില്‍ 'കടയ്ക്കല്‍ ചന്ദ്രന്‍' ആകാന്‍ അനില്‍ കപൂര്‍?

“വണ്‍” ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങള്‍ ബോണി കപൂര്‍ സ്വന്തമാക്കിയതിന് പിന്നാലെ ചിത്രത്തില്‍ ആര് നായകനാകും എന്ന ചര്‍ച്ചകളാണ് നടക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച “കടയ്ക്കല്‍ ചന്ദ്രന്‍” എന്ന മുഖ്യമന്ത്രിയുടെ വേഷത്തില്‍ നടന്‍ അനില്‍ കപൂര്‍ എത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്.

2022ല്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖ നടനും ബോണി കപൂറിന്റെ സഹോദരനും കൂടിയായ അനില്‍ കപൂര്‍ നായകനാകും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ വാര്‍ത്തകളോട് ബോണി കപൂറോ അനില്‍ കപൂറോ പ്രതികരിച്ചിട്ടില്ല.

സന്തോഷ് വിശ്വനാഥന്‍ ഒരുക്കിയ വണ്ണിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ ഇന്ത്യയിലെ മറ്റ് ഭാഷകളിലേയ്ക്കുള്ള റീമേക്ക് അവകാശമാണ് ബോണി കപൂറിന്റെ ഉടമസ്ഥതയിലുള്ള നരസിംഹ എന്റര്‍പ്രൈസസ് എന്ന കമ്പനി നേടിയത്. കോവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ വണ്‍ മികച്ച പ്രതികരണം നേടിയിരുന്നു.

റൈറ്റ് റീകോള്‍ എന്ന ബില്ലിനെ അടിസ്ഥാനമാക്കിയാണ് സിനിമ എത്തിയത്. ബോബി-സഞ്ജയ് ടീം ആണ് വണ്ണിരുന്നു. നിമിഷ വിജയന്‍. മുരളി ഗോപി, മാമൂക്കോയ, സുദേവ് നായര്‍, മാത്യൂസ്, ബിനു പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് വണ്‍ നിര്‍മ്മിച്ചത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ