എന്റെ സിനിമയുമായി 'ലാപതാ ലേഡീസി'ന് സാമ്യം, 25 വര്‍ഷം മുമ്പുള്ള ചിത്രം യൂട്യൂബില്‍ നിന്നും അപ്രത്യക്ഷമായി; ആരോപണവുമായി ആനന്ദ് മഹാദേവന്‍

ബോളിവുഡില്‍ ഈ വര്‍ഷം ഏറെ ചര്‍ച്ചയായ സിനിമകളില്‍ ഒന്നാണ് കിരണ്‍ റാവു ചിത്രം ‘ലാപതാ ലേഡീസ്’. വിവാഹം കഴിഞ്ഞ് ട്രെയ്‌നില്‍ സഞ്ചരിക്കവെ വധുവിനെ മാറിപ്പോകുന്ന കഥയാണ് ചിത്രം പറഞ്ഞത്. മാര്‍ച്ച് ഒന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഏപ്രില്‍ 26ന് ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിച്ചതോടെയാണ് കൂടുതല്‍ ചര്‍ച്ചയായി മാറിയത്.

ഇതിനിടെ ലാപതാ ലേഡീസ് ചിത്രത്തിന് തന്റെ സിനിമയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആനന്ദ് മഹാദേവന്‍. ഒരു അഭിമുഖത്തിനിടെയാണ് 1999ല്‍ താന്‍ സംവിധാനം ചെയ്ത ‘ഘുന്‍ഘട്ട് കേ പട് ഖോല്‍’ എന്ന സിനിമയുമായി ലാപതാ ലേഡീസിന് സാമ്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞത്.

ഇതിനെതിരെ പ്രതികരിച്ച് ലാപതാ ലേഡീസിന്റെ തിരക്കഥാകൃത്ത് ബിലപ് ഗോസാമി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ തനിക്ക് വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആനന്ദ് മഹാദേവന്‍. ഡയറക്ടേഴ്സ് കട്ട് എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് ആനന്ദ് ‘ഘുന്‍ഘട്ട് കേ പട് ഖോല്‍’ എന്ന ചിത്രം ഒരുക്കിയത്.

ബസ് കാത്തുനില്‍ക്കവെ വധുവിന് ഭര്‍ത്താവിനെ മാറിപ്പോകുന്ന, സത്യന്‍ കപു എന്ന നടന്റെ ജീവിതത്തെ ആസ്പദമാക്കി ആയിരുന്നു ഈ സിനിമ എടുത്തത്. സമാനമായ കഥയാണ് ലാപതാ ലേഡീസിനും. ഒരു വധു മറ്റൊരു വരന്റെ കൂടെ ട്രെയ്‌നില്‍ നിന്നും ഇറങ്ങുകയും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറഞ്ഞത്.

എന്നാല്‍ താന്‍ വിവാദമാക്കാനല്ല പറഞ്ഞത്, തനിക്ക് പരാതിയില്ല എന്നാണ് ആനന്ദ് മഹാദേവന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചിരിക്കുന്നത്. സിനിമകള്‍ തമ്മിലുള്ള സാമ്യത യാദൃശ്ചികമായിരിക്കാം. തന്റെ സിനിമ യൂട്യൂബില്‍ നാല്‍പ്പതിനായിരത്തിലേറെ പേര്‍ കണ്ടതാണ്. എന്നാല്‍ ഇപ്പോഴത് അപ്രത്യക്ഷമായി. അതിന്റെ കാരണം അറിയില്ല എന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്