ഫോണ്‍ ചെയ്യാന്‍ അന്ന് രത്തന്‍ ടാറ്റ എന്നോട് പണം കടം ചോദിച്ചു: അമിതാഭ് ബച്ചന്‍

അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയ്ക്കൊപ്പമുള്ള ഓര്‍മ്മ പങ്കുവെച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. രത്തന്‍ ടാറ്റയ്‌ക്കൊപ്പം ഒരേ വിമാനത്തില്‍ ലണ്ടനിലേക്ക് യാത്ര ചെയ്തപ്പോഴുള്ള അനുഭവമാണ് ബച്ചന്‍ പങ്കുവച്ചത്. കോന്‍ ബനേഗ കോര്‍പതിയുടെ എപ്പിസോഡിലാണ് ബിഗ് ബി രത്തന്‍ ടാറ്റയുടെ ലാളിത്യത്തെ കുറിച്ച് സംസാരിച്ചത്.

ഒരിക്കല്‍ ഞങ്ങള്‍ ലണ്ടനിലേക്ക് ഒരേ വിമാനത്തില്‍ യാത്ര ചെയ്തിട്ടുണ്ട്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അദ്ദേഹത്തിന് അത്യാവശ്യമായി ഒരു ഫോണ്‍ ചെയ്യേണ്ടി വന്നു. സഹായികള്‍ക്ക് വേണ്ടി ചുറ്റും നോക്കിയെങ്കിലും ആരേയും കണ്ടില്ല. ഞാന്‍ ഫോണ്‍ ബൂത്തിന്റെ അടുത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ഉടനെ അദ്ദേഹം എന്റെ നേരെ നടന്നു വന്നു.

പിന്നീട് എന്നോട് ചോദിച്ച കാര്യം എനിക്ക് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. അമിതാഭ്, നിങ്ങള്‍ എനിക്ക് കുറച്ച് പണം തരുമോ? ഒരു ഫോണ്‍ ചെയ്യാനുള്ള പണം എന്റെ കയ്യിലില്ല എന്നായിരുന്നു ആ ചോദ്യം. എത്രത്തോളം വിനയമുള്ള മനുഷ്യനാണ് അദ്ദേഹം. അതേസമയം, ഒക്ടോബര്‍ പത്തിനാണ് രത്തന്‍ ടാറ്റ അന്തരിച്ചത്.

മരണത്തില്‍ അനുശോചനം അറിയിച്ച് ആദ്യമെത്തിയ താരങ്ങളിലൊരാളും അമിതാഭ് ബച്ചനായിരുന്നു. ഒരു കാലഘട്ടം അവസാനിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വിനയവും ദീര്‍ഘവീക്ഷണവും രാജ്യത്തിന്റെ ഉന്നതിക്കായുള്ള ദൃഢനിശ്ചയവും എന്നും അഭിമാനത്തോടെ ഓര്‍മ്മിക്കപ്പെടും.

ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചതില്‍ താന്‍ ഏറെ അഭിമാനിക്കുന്നു എന്നായിരുന്നു രത്തന്‍ ടാറ്റയെ അനുസ്മരിച്ച് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. അതേസമയം, ബച്ചനെ നായകനാക്കി രത്തന്‍ ടാറ്റ ‘ഏത്ബാര്‍’ എന്ന സിനിമ നിര്‍മ്മിച്ചിരുന്നു. എന്നാല്‍ ഇത് പരാജയമായിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ