വിവാഹമോതിരം വരെ ഊരിമാറ്റി, കേട്ട വാര്‍ത്തകളെല്ലാം സത്യം തന്നെ; 16 വര്‍ഷത്തെ ദാമ്പത്യം ഉപേക്ഷിച്ച് ഐശ്വര്യയും അഭിഷേകും

കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ-അഭിഷേക് വേര്‍പിരിയലാണ് ബിടൗണിലെ ഹോട്ട് ടോപിക്. ഐശ്വര്യ റായ്‌യും അഭിഷേക് ബച്ചനും വേര്‍പിരിയുന്നുവെന്ന വാര്‍ത്തകളാണ് ചൂടുപിടിച്ചു കൊണ്ടിരിക്കുന്നത്. ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മിലുള്ള കോള്‍ഡ് വാര്‍ താരം പങ്കുവയ്ക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും ചിത്രങ്ങളിലും വരെ വ്യക്തമാണ്.

ഇരുവരും വേര്‍പിരിയാന്‍ ഒരുങ്ങുന്നു എന്നായിരുന്നു ഇതുവരെ പ്രചരിച്ചു കൊണ്ടിരുന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ, ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിന് ഒരു കാരണവുമുണ്ട്. കഴിഞ്ഞ ദിവസം അഭിഷേക് ബച്ചന്‍ പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ചിത്രങ്ങളില്‍ അഭിഷേക് ബച്ചന്‍ തന്റെ വിവാഹമോതിരം ധരിച്ചിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. എപ്പോഴും തന്റെ വിവാഹമോതിരം വിരലുകളില്‍ ധരിക്കുന്നതാണ് അഭിഷേകിന്റെ ശീലം. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ അഭിഷേക് വിവാഹമോതിരം ഊരി വച്ച് വന്നതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ആരാധകരും ഉറപ്പിച്ചിരിക്കുകയാണ്.

പിന്നാലെ വിക്കി കൗശല്‍ ചിത്രം ‘സാം ബഹാദൂറി’ന്റെ സ്‌ക്രീനിംഗില്‍ നിന്നുള്ള അഭിഷേകിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. മരുമകന്‍ അഗസ്ത്യ നന്ദയ്ക്കൊപ്പമുള്ള വീഡിയോയിലും അഭിഷേക് വിവാഹമോതിരം ധരിച്ചിട്ടില്ലെന്ന് കാണാം. അഭിഷേകിന്റെ സഹോദരി ശ്വേതയും ഭര്‍ത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്.

എന്നാല്‍ വിവാഹമോചനം നേടിയിട്ടില്ല. സമാനമായ രീതിയില്‍ അഭിഷേകും ഐശ്വര്യയും പിരിഞ്ഞ് താമസിക്കാന്‍ തീരുമാനിച്ചുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഐശ്വര്യയും ബച്ചന്‍ കുടുംബവും തമ്മിലുള്ള ഭിന്നത വാര്‍ത്തകളില്‍ ഇടം നേടുന്നുണ്ട്.

ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും അകന്നുവെന്നും താരം ഇപ്പോള്‍ തന്റെ കുടുംബത്തിനൊപ്പമാണ് കഴിയുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യയുടെ ജന്മദിനത്തില്‍ അഭിഷേക് ബച്ചന്‍ പങ്കുവച്ച വികാരഹിതമായ പോസ്റ്റും സംശയങ്ങള്‍ക്ക് ആക്കം കൂട്ടിയിരുന്നു. ഇതിനിടെ പാരീസ് ഫാഷന്‍ വീക്കില്‍ വച്ച് ശ്വേതയും ജയയും ഐശ്വര്യയേയും ആരാധ്യയേനയും അവഗണിച്ചതും വാര്‍ത്തയായി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ