ഒറ്റ സെക്കന്‍ഡില്‍ ട്രെന്‍ഡിങ്, കിയാരയുടെ ആദ്യ ബിക്കിനി ലുക്ക് വൈറല്‍; ഹൃത്വിക്കിന്റെയും എന്‍ടിആറിന്റെയും ആക്ഷന് വിമര്‍ശനം, 'വാര്‍ 2' ടീസര്‍

‘വാര്‍ 2’ ടീസറിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ട്രെന്‍ഡിങ് ആയി നായിക കിയാര അദ്വാനി. കഴിഞ്ഞ ദിവസമാണ് ഹൃത്വിക് റോഷന്‍ ചിത്രം വാര്‍ 2വിന്റെ ടീസര്‍ പുറത്തെത്തിയത്. ജൂനിയര്‍ എന്‍ടിആര്‍ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. ആക്ഷനും ഫൈറ്റും അടക്കം തീപ്പൊരി സീനുകള്‍ അടങ്ങിയ ടീസര്‍ ആണ് പുറത്തുവന്നത്.

എന്നാല്‍ വെറും സെക്കന്‍ഡുകള്‍ മാത്രം പ്രത്യക്ഷപ്പെട്ട കിയാരയുടെ രംഗം ചര്‍ച്ചയാവുകയാണ്. അതീവ ഗ്ലാമറസ് ആയി ബിക്കിനി ലുക്കിലാണ് കിയാര പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് കിയാര ബിക്കിനി ലുക്കില്‍ അഭിനയിക്കുന്നത്. തന്റെ ആദ്യ ബിക്കിനി ലുക്ക് ആണിതെന്ന് കിയാര സോഷ്യല്‍ മീഡിയില്‍ കുറിച്ചിട്ടുമുണ്ട്.

”ആദ്യ യഷ്‌രാജ് ചിത്രം, ആദ്യ ആക്ഷന്‍ ചിത്രം, ഈ സൂപ്പര്‍ നായകന്മാര്‍ക്കൊപ്പം ആദ്യ സിനിമ, അയാന്‍ മുഖര്‍ജിക്കൊപ്പം ആദ്യമായി ഒന്നിക്കുന്നു. പിന്നെ തീര്‍ച്ചയായും എന്റെ ആദ്യ ബിക്കിനി ഷോട്ട്” എന്നാണ് ടീസര്‍ പങ്കുവച്ച് കിയാര കുറിച്ചത്. അതേസമയം, സ്‌പൈ യൂണിവേഴ്‌സില്‍ എത്തുന്ന വാര്‍ 2വിന്റെ ടീസറിന് ട്രോളുകളാണ് ലഭിക്കുന്നത്.

ചിത്രത്തിന്റെ മേക്കിങ്ങിനും വിഎഫ്എക്‌സിനും ആക്ഷന്‍ സീനുകള്‍ക്കും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഈ സ്‌പൈ യൂണിവേഴ്‌സിന്റെതായി നേരത്തെ പുറത്തിറങ്ങിയ സിനിമകളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള മേക്കിങ് ആണ് വാറിന്റേതെന്നും ഔട്ട്‌ഡേറ്റഡ് ആയി തോന്നുന്നു എന്നുമാണ് പ്രേക്ഷകരുടെ കമന്റ്.

മൗണ്ടെന്‍ ഡ്യൂ പരസ്യം പോലെയാണ് ടീസര്‍ ഉള്ളതെന്നും അഭിപ്രായങ്ങളുണ്ട്. ആക്ഷന്‍ സീനുകളില്‍ ഗ്രീന്‍ സ്‌ക്രീനുകള്‍ തെളിഞ്ഞ് കാണാമെന്നും സിനിമയിലെങ്കിലും വിഎഫ്എക്‌സ് നന്നായി വരട്ടെയെന്നും കമന്റുകള്‍ വരുന്നുണ്ട്. ഓഗസ്റ്റ് 14ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും