കജോളുമായി ഫ്രഞ്ച് കിസ്സ് സീന്‍, അന്ന് അജയ് ദേവ്ഗണ്‍ സെറ്റില്‍ വന്നില്ല.. അതുകൊണ്ട് നാണക്കേടും വന്നില്ല: അലൈ ഖാന്‍

കാജോളുമായുള്ള ചുംബന രംഗത്തെ കുറിച്ച് പറഞ്ഞ് നടന്‍ അലൈ ഖാന്‍. അജയ് ദേവഗണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ‘ഗുഡ് വൈഫ്’ എന്ന സീരിസില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് അലൈ ഖാന്‍ പങ്കുവച്ചത്. അജയ് സെറ്റില്‍ വരാത്ത ദിവസമാണ് ചുംബന രംഗം ചിത്രീകരിച്ചത് എന്നാണ് അലൈ ഖാന്‍ ഇപ്പോള്‍ പറയുന്നത്.

സീരിസില്‍ കാജോളിന്റെ മുന്‍ കാമുകന്‍ ആയാണ് അലൈ ഖാന്‍ എത്തുന്നത്. ഇവര്‍ വീണ്ടും പ്രണയത്തിലാവുകയും അത് ഒരു ചുംബന രംഗത്തിലൂടെ കാണിക്കുകയും ചെയ്യുന്നുണ്ട്. തിരക്കഥയില്‍ അങ്ങനെ ഒരു രംഗം എഴുതിയിട്ടുണ്ട് എങ്കില്‍ അത് ചെയ്യണം എന്ന നിര്‍ബന്ധം സംവിധായകന് ഉണ്ടായിരുന്നു.

സെറ്റില്‍ എല്ലാ ദിവസവും അജയ് ദേവ്ഗണ്‍ വരും. അദ്ദേഹം വരാത്ത ഒരു ദിവസമാണ് ആ രംഗം ചിത്രീകരിച്ചത്. അതൊരു സ്മൂച്ച്, ഒരു ഫ്രഞ്ച് ചുംബനമായിരുന്നു. ഷൂട്ടിംഗിന് മുമ്പ് താനും കജോളും എങ്ങനെ ആ രംഗം അവതരിപ്പിക്കാന്‍ പോകുന്നുവെന്ന് വിശദമായി ചര്‍ച്ച ചെയ്തിരുന്നു.

രണ്ട് അഭിനേതാക്കളും അവരുടെ കംഫര്‍ട്ട് സോണില്‍ നിന്ന് കൊണ്ട് അഭിനയിക്കേണ്ടത് കൊണ്ട് അന്നത്തെ ദിവസം സെറ്റില്‍ റസ്ട്രിക്ഷന്‍ ഉണ്ടായിരുന്നു. കുറച്ച് ആളുകള്‍ മാത്രമാണ് സെറ്റില്‍ ഉണ്ടായിരുന്നത്, അടച്ചിട്ട സെറ്റില്‍ വച്ചാണ് ചിത്രീകരിച്ചത്.

ആ രംഗം ചെയ്യുമ്പോള്‍ നാണക്കേട് ഒന്നും തോന്നിയിരുന്നില്ല. അത്രയേറെ പ്രൊഫഷണലിസത്തോടെയാണ് ചെയ്തത്. മൂന്ന് നാല് തവണ റിഹേഴ്സല്‍ ചെയ്തതിന് ശേഷം എടുത്തതു കൊണ്ട് ഒറ്റ ഷോട്ടില്‍ തന്നെ പെര്‍ഫക്ട് ആയിരുന്നു എന്നാണ് അലൈ ഖാന്‍ പറഞ്ഞത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി