26 വര്‍ഷം ഒരുമിച്ചുണ്ടായിട്ടും സഹോദരിയുടെ ഈ പ്രശ്‌നം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല; പൊട്ടിക്കരഞ്ഞ് ആലിയ

സഹോദരിയുടെ വിഷാദ രോഗത്തെ കുറിച്ച് സംസാരിക്കവെ പൊട്ടിക്കരഞ്ഞ് ബോളിവുഡ് നടി ആലിയ ഭട്ട്. “വി ദി വിമന്‍” എന്ന ചാനല്‍ പരിപാടിക്കിടെയാണ് സഹോദരി ഷഹീനെ കുറിച്ച് പറഞ്ഞ് നടി വികാരാധീനയായത്. 26 വര്‍ഷം ഒരുമിച്ചുണ്ടായിട്ടും സഹോദരിയെ മനസ്സിലാക്കാന്‍ സാധിക്കാതെ പോയതിനെക്കുറിച്ച് പറഞ്ഞായിരുന്നു നടി പൊട്ടിക്കരഞ്ഞത്.

മാനസികാരോഗ്യത്തെ ആസ്പദമാക്കി മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് നടത്തിയ പ്രത്യേക പരിപാടിയിലാണ് ആലിയയും ഷഹീനും പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനത്തിലാണ് ഷഹീന്‍ തന്റെ ആദ്യ പുസ്തകം “ഐ ഹാവ് നെവര്‍ ബീന്‍ അണ്‍ഹാപ്പിയര്‍” പുറത്തിറക്കിയത്. വിഷാദ രോഗത്തിനടിമയായ ഷഹീന്‍ തന്റെ രോഗത്തെക്കുറിച്ചും താന്‍ കടന്നു പോയ കറുത്തിരണ്ട നാളുകളെ കുറിച്ച് മനസു തുറന്നിരുന്നു.

https://www.instagram.com/p/B5iPMf3gTva/?utm_source=ig_embed

ഈ പുസ്തകം വായിച്ചപ്പോഴാണ് ഷഹീന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ കുറിച്ച് അറിയുന്നതെന്നും ഇത്രയും കാലം ഒപ്പമുണ്ടായിട്ടും അതു മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും ആലിയ വെളിപ്പെടുത്തി. പന്ത്രണ്ട് വയസ് മുതല്‍ കടുത്ത വിഷാദ രോഗത്തിനടിമയായ ഷഹീന്‍ ആത്മഹത്യക്ക് വരെ ശ്രമിച്ചതായി പുസ്തകത്തില്‍ പറയുന്നുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്