ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്, അവരുടെത് വലിയ ത്യാഗം: ആലിയ ഭട്ട്

ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ കുറിപ്പുമായി ആലിയ ഭട്ട്. ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് മാതൃദിനത്തിന്റെ പശ്ചാത്തലത്തില്‍ ആലിയ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അമ്മമാരുടെത് വലിയ ത്യാഗമാണെന്നും ആലിയ പറയുന്നുണ്ട്.

”അമ്മമാരുടെത് വലിയ ത്യാഗമാണ്. ഓരോ യൂണിഫോമിനും പിന്നില്‍ ഉറങ്ങാത്ത ഒരു അമ്മയുണ്ട്. തന്റെ കുട്ടി നേരിടുന്നത് താരാട്ട് പാട്ടുകളുടേതല്ല, മറിച്ച് അനിശ്ചിതത്വത്തിന്റെ രാത്രിയാണെന്ന് അറിയുന്ന അമ്മ. ഞായറാഴ്ച നാം മാതൃദിനം ആഘോഷിച്ചു. പൂക്കള്‍ കൈമാറുകയും കെട്ടിപ്പിടിക്കുകയും ചെയ്തു.”

”അതിനിടെ വീരനായകന്മാരെ വളര്‍ത്തുകയും നട്ടെല്ലില്‍ ഒരല്‍പം കൂടി ദൃഢതയോടെ ആ നിശബ്ദമായ അഭിമാനം വഹിക്കുകയും ചെയ്യുന്ന അമ്മമാരെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ട് ഇന്ന് രാത്രിയിലും ഇനി വരുന്ന എല്ലാ രാത്രികളിലും, സംഘര്‍ഷത്തില്‍ നിന്ന് ഉടലെടുക്കുന്ന മൗനം കുറയുകയും സമാധാനത്തില്‍ നിന്ന് ഉടലെടുക്കുന്ന മൗനം കൂടുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.”

”പ്രാര്‍ത്ഥനകളുമായി നില്‍ക്കുന്ന, കണ്ണീരടക്കിപ്പിടിക്കുന്ന ഓരോ രക്ഷിതാക്കള്‍ക്കും സ്നേഹം അയക്കുന്നു. കാരണം നിങ്ങളുടെ ശക്തി നിങ്ങള്‍ക്കറിയുന്നതിനേക്കാള്‍ കൂടുതല്‍ ഈ രാജ്യത്തെ മുന്നോട്ട് നയിക്കുന്നു. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്നു. നമ്മുടെ സംരക്ഷകര്‍ക്കായി. ഇന്ത്യക്കായി. ജയ് ഹിന്ദ്..” എന്നാണ് ആലിയയുടെ കുറിപ്പ്.

അതേസമയം, മെയ് 10ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും പാകിസ്ഥാന്റെ ഭാഗത്ത് നിന്നും ഷെല്‍ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ ഇന്ത്യന്‍ ആര്‍മി പ്രതിരോധിക്കുന്നുമുണ്ട്. തിങ്കളാഴ്ച രാത്രി പാക് ഡ്രോണ്‍ കണ്ട പ്രദേശങ്ങളിലെ വിമാന സര്‍വീസുകള്‍ അടക്കം നിര്‍ത്തിവച്ചിരിക്കുകയാണ്.

Latest Stories

കനത്ത മഴ; റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

എസ്ഇജിജി (SEGG) മീഡിയ ഗ്രൂപ്പിന്റെ സ്പോർട്സ്.കോം സൂപ്പർ ലീഗ് കേരളയുമായി കരാർ ഒപ്പുവച്ചു; ഏഷ്യയിൽ നിന്നും സ്പോർട്സ്.കോം-ന്റെ ആദ്യ ഫുട്ബോൾ തത്സമയം സൂപ്പർ ലീഗ് കേരളയിലൂടെ

നിപ: സമ്പര്‍ക്ക പട്ടികയില്‍ 648 പേരെന്ന് ആരോഗ്യ വകുപ്പ്, പാലക്കാട് ജില്ലയിൽ 17 പേർ ഐസൊലേഷനിൽ

തേവലക്കര സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രധാന അധ്യാപികയ്ക്ക് സസ്പെൻഷൻ

ആശ്വാസവാക്കുകളുമായി മിഥുന്റെ വീട്ടിലെത്തി മന്ത്രിമാർ, 5 ലക്ഷം രൂപ സഹായധനം കുടുംബത്തിന് കൈമാറി കെഎസ്ഇബി

അതുല്യമായ വിജയം നൽകുന്ന  ദിവ്യയോഗം:  എന്താണ്‌ ഗജകേസരി യോഗം

ബജറ്റ് സമ്മേളനത്തിനിടെ വനിത എംഎല്‍എയെ കടന്നുപിടിച്ച സംഭവം; എംഎ വാഹീദിന് നോട്ടീസ് നല്‍കി സുപ്രീംകോടതി

കരിക്കിനേത്ത് സില്‍ക്‌സ് ഗലേറിയ; നൂറിലധികം വ്യാപാരികളെ വഞ്ചിച്ചതായി ആരോപണം; പരാതിയുമായി കെജിഡിഎ രംഗത്ത്

'തബ്ലീഗ് കോവിഡ് ഇല്ല'; കോവിഡ് കാലത്തെ തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസ് പൂര്‍ണ്ണമായും റദ്ദ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി; 70 പേര്‍ കുറ്റവിമോചിതരായി

പത്ത് വര്‍ഷമായി സഹോദരി ഭര്‍ത്താവിനെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നു; ഇഡി നടപടിയില്‍ റോബര്‍ട്ട് വാദ്രയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി