തിയേറ്ററില്‍ ഫ്‌ളോപ്പുകള്‍ മാത്രം, നഷ്ടം നികത്താന്‍ വീട് വിറ്റ് അക്ഷയ് കുമാര്‍; റിയല്‍ എസ്റ്റേറ്റില്‍ നേട്ടം

തുടര്‍ച്ചയായി പത്തില്‍ അധികം സിനിമകള്‍ നഷ്ടമായതോടെ റിയല്‍ എസ്റ്റേറ്റിലൂടെ ലാഭം കൊയ്ത് അക്ഷയ് കുമാര്‍. തന്റെ അപ്പാര്‍ട്ട്‌മെന്റ് വിറ്റിരിക്കുകയാണ് അക്ഷയ്. മുംബൈയിലെ ബോറിവാലി ഈസ്റ്റ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന അപ്പാര്‍ട്ട്‌മെന്റാണ് അക്ഷയ് കുമാര്‍ വിറ്റിരിക്കുന്നത്. നാലേകാല്‍ കോടി രൂപയാണ് അക്ഷയ് കുമാറിന് വിലയായി ലഭിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഒബറോയി സ്‌കൈ സിറ്റിയിലാണ് അപ്പാര്‍ട്ട്‌മെന്റ് സ്ഥിതി ചെയ്യുന്നത്. 1073 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കാര്‍പെറ്റ് ഏരിയയാണ് അപ്പാര്‍ട്ട്‌മെന്റിനുള്ളത്. കെട്ടിടത്തിലെ രണ്ട് കാര്‍ പാര്‍ക്കിങ് സ്ലോട്ടുകളും അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഭവന കൈമാറ്റം സംബന്ധിച്ച രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

25.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും മുപ്പതിനായിരം രൂപ രജിസ്‌ട്രേഷന്‍ ഫീ ഇനത്തിലും കെട്ടിവച്ചു. 2017ല്‍ 2.38 കോടി രൂപ വില നല്‍കിയാണ് അക്ഷയ് കുമാര്‍ ഈ അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കിയത്. അതേസമയം, സ്‌കൈഫോഴ്‌സ് ആണ് അക്ഷയ്‌യുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. ഈ സിനിമ വിജയത്തിലേക്ക് കുതിക്കുകയാണ്.

160 കോടിയില്‍ ഒരുക്കിയ ചിത്രം 158 കോടിക്ക് മുകളില്‍ നേടിക്കഴിഞ്ഞു. 2019ല്‍ പുറത്തിറങ്ങി ഗുഡ് ന്യൂസ് എന്ന സിനിമ മുതല്‍, ലക്ഷ്മി, ബെല്‍ബോട്ടം, ബച്ചന്‍ പാണ്ഡെ, സാമ്രാട്ട് പൃഥ്വിരാജ്, രക്ഷാബന്ധന്‍, കട്ട്പുത്‌ലി, സെല്‍ഫി, മിഷന്‍ റാണിഗഞ്ച്, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍, ഖേല്‍ ഖേല്‍ മേം തുടങ്ങിയ സിനിമകള്‍ ഫ്‌ളോപ്പ് ആയിരുന്നു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി