ആരാധകനെ തള്ളിയിട്ട് സെക്യൂരിറ്റി ഗാര്‍ഡ്‌സ്, ചേര്‍ത്ത് പിടിച്ച് അക്ഷയ് കുമാര്‍; വീഡിയോ

അക്ഷയ് കുമാറിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ. ഈയിടെ മുംബൈയില്‍ നടന്ന സെല്‍ഫി പ്രമോഷനിടെ ഒരു ആരാധകന്‍ ബാരിക്കേഡ് കടന്ന താരത്തിന്റെ അടുത്ത് എത്തിയിരുന്നു. തുടര്‍ന്നുണ്ടായ സംഭവവും അക്ഷയ്‌യുടെ പ്രതികരണവുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.

‘സെല്‍ഫി’ സിനിമയുടെ പ്രമോഷനിടെയാണ് ഒരു ആരാധകന്‍ വേദിയില്‍ നില്‍ക്കുന്ന അക്ഷയ്‌യുടെ അടുത്തേക്ക് എത്തിയത്. നടന്റെ സുരക്ഷാ സംഘം ഉടന്‍ തന്നെ ആരാധകനെ നിലത്തേക്ക് തള്ളിയിടുകയും മാറിനില്‍ക്കാന്‍ ആംഗ്യം കാണിക്കുകയും ചെയ്യുകയായിരുന്നു.

ഇത് കണ്ട അക്ഷയ് സെക്യൂരിറ്റിയോട് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ആള്‍ക്കൂട്ടത്തിനിടയിലൂടെ ചെന്ന് ആരാധകനെ കെട്ടിപ്പിടിക്കുകയുമായിരുന്നു. താരം ആരാധകനോട് എന്തൊക്കയോ ചെവിയില്‍ പറയുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

തുടര്‍ന്ന് ആരാധകര്‍ക്ക് നേരെ കൈവീശി കാണിച്ചു കൊണ്ട് താരം അവിടെ നിന്നും പോവുകയും ചെയ്തു. അക്ഷയ് കുമാറിന്റെ പ്രവൃത്തിക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. അതേസമയം, സെല്‍ഫി ഫെബ്രുവരി 24ന് ആണ് റിലീസ് ചെയ്യുന്നത്.

മലയാള സിനിമ ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്കാണ് സെല്‍ഫി. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ സെല്‍ഫിയില്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിന്റെ റോളില്‍ ഇമ്രാന്‍ ഹാഷ്മിയാണ് വേഷമിടുന്നത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ