ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഫ്‌ളോപ്പ് ആയി; ഇനി 'സെക്‌സ് എജ്യുക്കേഷനു'മായി അക്ഷയ് കുമാര്‍

‘പാഡ്മാന്‍’, ‘ടോയിലറ്റ് ഏക് പ്രേം കഥ’ പോലുള്ള സാമൂഹ്യ പ്രസക്തിയുള്ള സിനിമകള്‍ ചെയ്തിട്ടുള്ള താരമാണ് അക്ഷയ് കുമാര്‍. എന്നാല്‍ ഈയടുത്ത വര്‍ഷങ്ങളില്‍ എത്തിയ താരത്തിന്റെ മിക്ക സിനിമകളും പരാജയങ്ങളായിരുന്നു. എന്നാല്‍ താരത്തിന്റെ ആരാധക പിന്തുണ ഇപ്പോഴും വലുതാണ്.

അതിനാല്‍ വീണ്ടുമൊരു സാമൂഹ്യ പ്രസക്തിയുള്ള സിനിമയുമായി എത്തുകയാണ് അക്ഷയ് കുമാര്‍. സെക്‌സ് എജ്യുക്കേഷന്‍ പ്രമേയമാക്കി പുതിയ സിനിമ എടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിന്റെ ഭാഗമായാണ് അക്ഷയ് സംസാരിച്ചത്.

”ഇതൊരു വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഈ വിഷയം പലയിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ലൈംഗിക വിദ്യാഭ്യാസം ലോകത്തിലുള്ള എല്ലാ സ്‌കൂളുകളിലും നിര്‍ബന്ധമാക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തെ ആസ്പദമാക്കിയുള്ള എന്റെ സിനിമ വരാന്‍ കുറച്ച് സമയമെടുക്കും.”

”ഒന്നുകില്‍ അടുത്ത വര്‍ഷം ഏപ്രിലിലോ മെയിലോ സിനിമ എത്തും. ഞാന്‍ ഒരുക്കുന്നതില്‍ ഏറ്റവും മികച്ച സിനിമയായിരിക്കും ഇത്. ഇത്തരം സാമൂഹ്യ പ്രസക്തിയുള്ള സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്. അത് അത്ര വലി വാണിജ്യ സിനിമ അല്ലെങ്കിലും അത് എനിക്ക് ഏറെ സംതൃപ്തി നല്‍കുന്നുണ്ട്” എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.

അതേസമയം, ആയുഷ്മാന്‍ ഖുറാന ചിത്രം ‘ആന്‍ ആക്ഷന്‍ ഹീറോ’യില്‍ ആണ് അക്ഷയ് ഒടുവില്‍ വേഷമിട്ടത്. കാമിയോ റോളിലാണ് താരം ചിത്രത്തില്‍ എത്തിയത്. മലയാള ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ റീമേക്ക് ‘സെല്‍ഫി’, ‘സൂരറൈ പോട്ര്’ ചിത്രത്തിന്റെ റീമേക്ക്, ‘ഓഎംജി 2’ എന്നീ സിനിമകളാണ് താരത്തിന്റെതായി ഇനി ഒരുങ്ങുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ