തുടര്‍ച്ചയായി 12 പരാജയങ്ങള്‍, തിയേറ്ററില്‍ ദുരന്തമായി അക്ഷയ് കുമാര്‍ ചിത്രങ്ങള്‍; ആദ്യമായി പ്രതികരിച്ച് താരം

പരാജയങ്ങളില്‍ കരകയറാനാവാതെ അക്ഷയ് കുമാര്‍. തുടര്‍ച്ചയായി താരത്തിന്റെ 12 ചിത്രങ്ങളാണ് ബോക്‌സോഫീസില്‍ തകര്‍ന്നത്. 2019ല്‍ റിലീസ് ചെയ്ത ‘ഗുഡ് ന്യൂസ്’ മുതല്‍ ഒടുവില്‍ പുറത്തിറങ്ങിയ ‘മിഷന്‍ റാണിഗഞ്ജ്’ വരെ തിയേറ്ററില്‍ ഫ്‌ലോപ്പ് ആയിരിക്കുകയാണ്. റാണി ഗഞ്ജ് കനത്ത പരാജയമായതോടെ പ്രതികരിച്ച് എത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍.

”ഇതൊരു വാണിജ്യ ചിത്രമല്ല. സ്വീകരിക്കപ്പെടേണ്ടിയിരുന്ന രീതിയില്‍ അതിന് സ്വീകാര്യത കിട്ടിയില്ല. അത് ഞാന്‍ മനസിലാക്കി. പക്ഷേ 150 സിനിമകളില്‍ അഭിനയിച്ച അനുഭവപരിചയം വച്ച് ഒരു കാര്യം ഞാന്‍ പറയാം. ഞാന്‍ അഭിനയിച്ച ചിത്രങ്ങളില്‍ വച്ച് ഏറ്റവും മികച്ച ഒന്നാണ് ഇത്.”

”പടം വര്‍ക്ക് ആയില്ല. പക്ഷേ അതിന്റെ കര്‍തൃത്വത്തില്‍ നിന്ന് ഞാന്‍ പിന്മാറില്ല. ഇത് എന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നുമാണ്” എന്ന് അക്ഷയ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. 1989ല്‍ പശ്ചിമ ബംഗാളിലെ റാണിഗഞ്ജ് കല്‍ക്കരി ഖനന പ്രദേശത്ത് കുടുങ്ങിപ്പോയ 65 തൊഴിലാളികളെ രക്ഷിച്ച മൈനിംഗ് എന്‍ജിനീയര്‍ ജസ്വന്ത് സിംഗ് ഗില്ലിന്റെ കഥയാണ് ചിത്രം പറഞ്ഞത്.

അക്ഷയ് കുമാറിന്റേതായി സമീപകാലത്തെത്തിയ എല്ലാ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. 2019ല്‍ റിലീസ് ചെയ്ത ‘ഹൗസ്ഫുള്‍ 4’ ആയിരുന്നു അക്ഷയ്‌യുടെ അവസാനത്തെ ഹിറ്റ് ചിത്രം. പിന്നീട് എത്തിയ ചിത്രങ്ങളില്‍ ‘സൂര്യവന്‍ശി’, ‘ഒഎംജി 2’ എന്നിവ ആവറേജ് ഹിറ്റും മറ്റുള്ളവ ഫ്‌ലോപ്പും ആയിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ