ഇത് സഹോദരി അല്‍ക്കയ്ക്കുള്ള സമര്‍പ്പണം; 'രക്ഷാബന്ധന്‍' സിനിമയുമായി അക്ഷയ് കുമാര്‍

രക്ഷാബന്ധന്‍ ദിനത്തില്‍ “രക്ഷാബന്ധന്‍” സിനിമ പ്രഖ്യാപിച്ച് നടന്‍ അക്ഷയ് കുമാര്‍. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അക്ഷയ് പങ്കുവെച്ചു. ഇത് തന്റെ സഹോദരി അല്‍ക്കയ്ക്കുള്ള സമര്‍പ്പണം ആണെന്ന് അക്ഷയ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“”എന്റെ ഹൃദയത്തെ സ്പര്‍ശിച്ച ചിത്രങ്ങള്‍ വളരെ കുറവാണ്. സിനിമാജീവിതത്തില്‍ ഏറ്റവുമെളുപ്പത്തില്‍ ചെയ്യാമെന്നേറ്റ ചിത്രമാണ് ഇത്. ഈ കഥ നിങ്ങളെ ചിരിപ്പിക്കുകയും ഒപ്പം കരയിപ്പിക്കുകയും ചെയ്യും. സഹോദരിമാര്‍ ഉള്ളവര്‍ എത്ര ഭാഗ്യമുള്ളവരാണെന്ന തിരിച്ചറിവും നല്‍കും. ഈ സിനിമ എന്റെ പ്രിയ സഹോദരി അല്‍ക്കയ്ക്കുള്ള സമര്‍പ്പണമാണ്.””

“”ലോകത്തിലെ ഏറ്റവും സ്‌പെഷ്യലായ ബന്ധം, സഹോദരബന്ധം. ആനന്ദ് എല്‍ റായിയുമായി ചേര്‍ന്ന് അല്‍ക്കയാണ് ഈ ചിത്രം നിര്‍മ്മിച്ച് നിങ്ങളിലേക്ക് എത്തിക്കുന്നത് എന്നത് എന്നെ ഏറെ സന്തോഷവാനാക്കുന്നു. ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ഈ സിനിമ നല്‍കിയതിന് ആനന്ദിനോട് തീര്‍ത്താല്‍ തീരാത്ത നന്ദി”” എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് അക്ഷയ് കുമാര്‍ കുറിച്ചത്.

https://www.instagram.com/p/CDapO5LHH2N/

രാഖി ഉത്സവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷം ദീപാവലി റിലീസായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആനന്ദ് എല്‍ റായിയുടെ “അത്രംഗി രേ” എന്ന സിനിമയിലും അക്ഷയ് വേഷമിടുന്നുണ്ട്. അതേസമയം, “ലക്ഷ്മി ബോംബ്” ആണ് അക്ഷയ്‌യുടെതായി റിലീസിനൊരുങ്ങുന്നു ചിത്രം.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും