സ്വവര്‍ഗരതി, മതസംഘര്‍ഷം..; നാളെ റിലീസിന് ഒരുങ്ങുന്ന അജയ് ദേവ്ഗണ്‍-കാര്‍ത്തിക് ആര്യന്‍ സിനിമകള്‍ക്ക് വിലക്ക്!

അജയ് ദേവ്ഗണ്‍, കാര്‍ത്തിക് ആര്യന്‍ സിനിമകള്‍ക്ക് വിലക്ക്. അജയ് ദേവ്ഗണ്ണിന്റെ ‘സിംഗം എഗെയ്ന്‍’, കാര്‍ത്തിക് ആര്യന്റെ ‘ഭൂല്‍ ഭുലയ്യ 3’ എന്നീ സിനിമകളാണ് സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. മത സംഘര്‍ഷം, സ്വവര്‍ഗരതി പരാമര്‍ശം എന്നിവ ചൂണ്ടിക്കാട്ടിയാണ് ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംഗം എഗെയ്ന്‍ ചിത്രത്തില്‍ ഹിന്ദു മുസ്ലിം സംഘര്‍ഷം ചിത്രീകരിച്ചത് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അനീസ് ബസ്മി സംവിധാനം ചെയ്ത ‘ഭൂല്‍ ഭുലയ്യ 3’യില്‍ കാര്‍ത്തിക് ആര്യന്റെ കഥാപാത്രം സ്വവര്‍ഗരതിയെ കുറിച്ച് പരാമര്‍ശം നടത്തുന്നുണ്ടെന്നും ഇതിനാലാണ് വിലക്ക് എന്നുമാണ് പിങ്ക്വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

നവംബര്‍ ഒന്നിനാണ് ഈ സിനിമകള്‍ ആഗോളതലത്തില്‍ റിലീസിന് ഒരുങ്ങുന്നത്. രോഹിത് ഷെട്ടിയുടെ കോപ്പ് യൂണിവേഴ്‌സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രമാണ് സിംഗം എഗെയ്ന്‍. അജയ് ദേവ്ഗണ്ണിനൊപ്പം ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, കരീന കപൂര്‍, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്റോഫ്, ജാക്കി ഷ്റോഫ്, അര്‍ജുന്‍ കപൂര്‍ തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്നുണ്ട്.

സൂര്യയെ നായകനാക്കി ഹരി സംവിധാനം ചെയ്ത ‘സിങ്കം’ സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ‘സിംഗം’ സീരിസിന് തുടക്കമിട്ടത്. അതേസമയം, മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയ ‘ഭൂല്‍ ഭുലയ്യ’യുടെ മുന്നാം ഭാഗമാണ് ഭൂല്‍ ഭുലയ്യ 3. ആദ്യ ഭാഗത്തില്‍ അക്ഷയ് കുമാര്‍, വിദ്യ ബാലന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായത്.

രണ്ടാം ഭാഗത്തില്‍ കാര്‍ത്തിക് ആര്യന്‍, കിയാര അദ്വാനി, തബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മൂന്നാം ഭാഗത്തില്‍ വിദ്യ ബാലന്‍, മാധുരി ദീക്ഷിത്, കാര്‍ത്തിക് ആര്യന്‍, തൃപ്തി ദിമ്രി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം