മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ യുവാവിന് ഐശ്വര്യാ റായിയുടെ മറുപടി

ഐശ്വര്യ റായി അമ്മയാണെന്ന് അവകാശപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ യുവാവിന് മറുപടിയുമായി ഐശ്വര്യ റായി. ഇതേക്കുറിച്ച് ഐശ്വര്യയുടെ ശ്രദ്ധയില്‍പ്പെടുത്തിയ സുഹൃത്തുക്കളോടാണ് താരം പ്രതികരിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ജീവിതത്തില്‍ കേട്ട ഏറ്റവും വലിയ തമാശകളില്‍ ഒന്നാണ് ഇത്. എനിക്ക് 29 കാരനായ മകനുണ്ടെന്ന് ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. പലതരം ആരാധന കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരെണ്ണം ഇതാദ്യം. 1988ല്‍ ലണ്ടനില്‍ ഐവിഎഫ് ചികില്‍സയിലൂടെയാണ് ജനിച്ചതെന്ന് പറയുന്നു. ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. 15 തികഞ്ഞിട്ടില്ല. പൊട്ടിച്ചിരിയോടെ ഐശ്വര്യ പറയുന്നു. ഇത്തരം അവകാശവാദങ്ങളുമായി വരുന്നവരുടെ ഉദ്ദേശം വേറെയാണ്. ഇത്തരം വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രമോട്ട് ചെയ്യുന്നതാണ് ഇതൊക്കെ ശ്രദ്ധിക്കപ്പെടാന്‍ കാരണം, പബ്ലിസിറ്റിക്ക് വരുമ്പോള്‍ പലവട്ടം ആലോചിക്കണം.

1988 ല്‍ ലണ്ടനില്‍ വെച്ച് ഐ.വി.എഫ്. ചികിത്സയിലൂടെ ഐശ്വര്യ റായിയുടെ മകനായി ജനിച്ചു എന്നാണ് സംഗീത് കുമാര്‍ അവകാശപ്പെട്ടത്. മൂന്നു വയസു മുതല്‍ 27 വയസു വരെ ചോദാവാരത്താണു വളര്‍ന്നത്. ഒന്നും രണ്ടും വയസില്‍ വളര്‍ന്നത് ഐശ്വര്യ റായിയുടെ അച്ഛനും അമ്മയ്ക്കുമൊപ്പമാണ്. എന്നാല്‍ ഐശ്വര്യ തന്റെ അമ്മയാണ് എന്നു തെളിയിക്കാന്‍ കൈയില്‍ ഒരു തെളിവുകളും ഇല്ലെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഐശ്വര്യ അഭിഷേകുമായി പിരിഞ്ഞു താമസിക്കുകയാണ് എന്നും അമ്മ എനിക്കൊപ്പം വന്നു മംഗളൂരുവില്‍ താമസിക്കണം എന്നാണു തന്റെ ആഗ്രഹം എന്നും ഇയാള്‍ പറയുന്നു. കുടുംബവുമായി പിരിഞ്ഞു കഴിയാന്‍ തുടങ്ങിട്ട് 27 വര്‍ഷമായി. ഞാന്‍ അമ്മയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. എനിക്കു വിശാഖപ്പട്ടണത്തേയ്ക്കു പോകണം, നമ്പര്‍ എങ്കിലും കിട്ടിയാല്‍ മതി എന്നും ഇയാള്‍ പറഞ്ഞിരുന്നു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്