'എന്തിനാണ് മകളോട് ഇങ്ങനെ ചെയ്തത്? ഇത് നല്ലതല്ല..'; ഐശ്വര്യയ്‌ക്കെതിരെ വിമര്‍ശനം, ചര്‍ച്ചയാകുന്നു

പ്രൊഫഷണല്‍ ലൈഫിനൊപ്പം കുടുംബജീവിതവും ഒന്നിച്ച് കൊണ്ടുപോകുന്ന താരമാണ് ഐശ്വര്യ റായ്. താരം എവിടെ പോകുമ്പോഴും മകള്‍ ആരാധ്യയും ഒന്നിച്ച് ഉണ്ടാവാറുണ്ട്. എന്നാല്‍ മകളുടെ കൈപിടിച്ച് നടക്കുന്ന ഐശ്വര്യയ്‌ക്കെതിരെ ട്രോളുകളും എത്താറുണ്ട്.

ആരാധ്യയുടെ എട്ടാം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ പ്രചരിച്ചതോടെ താരം വീണ്ടും വിമര്‍ശനങ്ങള്‍ക്ക് ഇരയായിരിക്കുകയാണ്. അഭിഷേകും ഐശ്വര്യയും തങ്ങളുടെ കുഞ്ഞിന്റെ എട്ടാം പിറന്നാള്‍ വിപുലമായി ആഘോഷിച്ചിരുന്നു. അമിതാ ബച്ചനും ജയ ബച്ചനും ഉള്‍പ്പെടെ നിരവധി പേരാണ് അന്ന് പരിപാടിയില്‍ പങ്കെടുത്തത്.

നാല് വര്‍ഷം മുമ്പ് നടന്ന പരിപാടിയുടെ വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെയാണ് ഐശ്വര്യയ്ക്ക് നേരെ ട്രോളുകള്‍ എത്തിയത്. ഐശ്വര്യ ആരാധ്യയ്ക്ക് ഒരുപാട് മേക്കപ്പ് ചെയ്തു കൊടുത്തു എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

എട്ട് വയസ്സുകാരിക്ക് ഇത്രയധികം മേക്കപ്പ് ചെയ്തത് എന്തിനെന്ന ചോദ്യമാണ് ഉയര്‍ന്നത്. കുട്ടികള്‍ക്ക് ഇത്ര മേക്കപ്പ് നല്ലതല്ല, മകള്‍ വളരെ ചെറുപ്പമാണ്, എന്തുകൊണ്ടാണ് അവര്‍ക്ക് അവളുടെ മുഖത്ത് മേക്കപ്പ് ചെയ്യണമെന്ന് തോന്നിയത്, എന്തിനാണ് മകളോട് ഇങ്ങനെ ചെയ്തത് തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്.

നേരത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഐശ്വര്യ മകള്‍ക്കൊപ്പം എത്തിയതും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. 2019ല്‍ ഐശ്വര്യയുടേതിന് സമാനമായ വസ്ത്രം ധരിച്ച് ആയിരുന്നു കുട്ടി ആരാധ്യ കാനില്‍ എത്തിയത്. അതേസമയം, ഭാര്യക്കും മകള്‍ക്കും എതിരെ എത്തുന്ന ട്രോളുകളോട് അഭിഷേക് ബച്ചന്‍ പ്രതികരിച്ചിരുന്നു.

Latest Stories

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരത്തെ ക്ഷണിച്ച് ഷാഹിദ് അഫ്രീദി

ആ ഒറ്റ കാരണം കൊണ്ടാണ് പ്ലേ ഓഫ് എത്താതെ ഞങ്ങൾ മടങ്ങുന്നത്, അല്ലെങ്കിൽ ഇത്തവണയും കപ്പ് ഷെൽഫിൽ ഇരിക്കുമായിരുന്നു; ഋതുരാജ് ഗെയ്‌ക്‌വാദ്

പൊള്ളുന്ന മഞ്ഞലോഹം! സ്വർണം വന്ന വഴി...

ബിക്കിനി ചേരുമോ എന്നറിയാൻ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാൻ പറഞ്ഞു; കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് വെളിപ്പെടുത്തി ബിഗ് ബോസ് താരം ജാസ്മിൻ

മുണ്ട'ക്കയ'ത്തില്‍ വീഴാതെ സോളറിലെ ഉപകഥാപാത്രങ്ങള്‍

വിജയത്തിന്റെ ക്രെഡിറ്റ് കോഹ്‌ലിക്ക് കൊടുക്കാൻ പറ്റില്ല , അത് ആ താരത്തിന് അവകാശപ്പെട്ടതാണ്; ഫാഫ് ഡു പ്ലെസിസ് പറയുന്നത് ഇങ്ങനെ

നിറങ്ങൾക്കിടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകൾ കാണുന്ന പെൺകുട്ടി; സംസ്ഥാന പുരസ്‌കാര ജേതാക്കളായ തന്മയ സോളും ജിന്റോ തോമസും ഒന്നിക്കുന്നു

വിജയശതമാനം വിഷയമല്ല; പഠിക്കുന്നവര്‍ മാത്രം ജയിച്ചാല്‍ മതി; എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് നിര്‍ത്തുന്നു; കടുത്ത നിലപാട് പ്രഖ്യാപിച്ച് കര്‍ണാടക

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്; പൊട്ടലുള്ള രോഗിക്ക് മറ്റൊരാളുടെ കമ്പി ഇട്ടു, പരാതി

ധോണി അടുത്ത സീസണിൽ ടീമിൽ കാണുമോ, അതിനിർണായക അപ്ഡേറ്റ് നൽകി ചെന്നൈ ബോളിങ് പരിശീലകൻൽ പറയുന്നത് ഇങ്ങനെ