'മാറിടം മസാജ് ചെയ്യണം, എങ്കിലേ ബോളിവുഡില്‍ അഭിനയിക്കാന്‍ സാധിക്കുള്ളു'; സാജിദ് ഖാന് എതിരെ ഗുരുതര ആരോപണവുമായി നടി

സംവിധായകന്‍ സാജിദ് ഖാനെതിരെ വീണ്ടും മീടു ആരോപണം. നടി ഷീല പ്രിയ സേത്തിയാണ് സാജിദ് ഖാനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 14 വര്‍ഷം മുമ്പ് സാജിദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ലൈംഗിക ഉദ്ദേശത്തോടെ പെരുമാറി എന്നാണ് ഷീല പറയുന്നത്.

സാജിദിന്റെ ഉടന്‍ വരാനിരിക്കുന്ന പ്രോജക്ടില്‍ എന്ന അഭിനയിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പെരുമാറ്റരീതി തന്നെ അദ്ഭുതപ്പെടുത്തി. അഞ്ച് മിനിട്ടോളം തുടര്‍ച്ചായായി അയാള്‍ തന്റെ സ്വകാര്യഭാഗങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു.

നിങ്ങളുടെ സ്തനങ്ങള്‍ വേണ്ടത്ര വലുപ്പമില്ലാത്താണെന്നും മാറിടം വലുതാക്കാന്‍ ശസ്ത്രക്രിയ ചെയ്യണമെന്ന് സാജിദ് ഖാന്‍ പറഞ്ഞു. സ്തനങ്ങള്‍ വലുതാക്കാന്‍ കുറച്ച് എണ്ണകള്‍ ഉപയോഗിക്കണമെന്നും, മാറിടം ദിവസവും മസാജ് ചെയ്യണമെന്നും അയാള്‍ പറഞ്ഞു.

എങ്കില്‍ മാത്രമേ തനിക്ക് ബോളിവുഡില്‍ അഭിനയിക്കാന്‍ സാധിക്കു എന്നും സാജിദ് ഖാന്‍ പറഞ്ഞു എന്നാണ് ഷീല പ്രിയ സേത്തി പറയുന്നത്. നേരത്തെ നടിമാരായ ഷെര്‍ലിന്‍ ചോപ്ര, കനിഷ്‌ക സോണി, റാണി ചാറ്റര്‍ജി എന്നിവരും സാജിദ് ഖാനെതിരെ ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

നിലവില്‍ ഹിന്ദി ബിഗ് ബോസില്‍ മത്സരാര്‍ഥിയാണ് സാജിദ് ഖാന്‍. മീടു ആരോപണ വിധേയനായ ഒരാളെ ബിഗ് ബോസ് മത്സരാര്‍ഥി ആക്കിയതിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ഷോയുടെ അവതാരകനായ സല്‍മാന്‍ ഖാനെതിരെയും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ