മൂന്ന് കോടിയുടെ വായ്പ 11 കോടി ആയി; നടന്‍ രജ്പാല്‍ യാദവിന്റെ വസ്തു പിടിച്ചെടുത്ത് ബാങ്ക്

നടന്‍ രജ്പാല്‍ യാദവിന്റെ കോടികള്‍ മൂല്യമുള്ള വസ്തു പിടിച്ചെടുത്ത് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലുള്ള നടന്റെ വസ്തുവാണ് ബാങ്ക് പിടിച്ചെടുത്തത്. ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് കോടതി നടപടി എടുത്തത്.

പിതാവ് നൗരംഗ് യാദവിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കള്‍ ഈട് വച്ച് ബാന്ദ്ര കുര്‍ള കോംപ്ലക്‌സിലുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈ ശാഖയില്‍ നിന്നാണ് രാജ്പാല്‍ മൂന്ന് കോടി രൂപ വായ്പ എടുത്തത്. വായ്പ മുടങ്ങിയതോടെ തിരിച്ചടയ്‌ക്കേണ്ട ലോണ്‍ തുക 11 കോടിയായി.

ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഈ മാസം എട്ടാം തീയതി ഷാജഹാന്‍പൂരില്‍ എത്തി താരത്തിന്റെ വസ്തു സീല്‍ ചെയ്യുകയായിരുന്നു. ബോളിവുഡ് സിനിമകളില്‍ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് രാജ്പാല്‍ യാദവ്. ഹിന്ദി, മറാഠി, തെലുങ്ക്, കന്നഡ, ബംഗാളി ഭാഷകളിലായി 150ലേറെ ചിത്രങ്ങളില്‍ രാജ്പാല്‍ വേഷമിട്ടിട്ടുണ്ട്.

നേരത്തെയും ലോണ്‍ തിരിച്ചടക്കാത്തതിനാല്‍ രാജ്പാല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ‘അത പത ലാപത’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ബാങ്ക് വായ്പ എടുത്ത് തിരിച്ചടയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് രാജ്പാല്‍ ജയിലില്‍ കിടക്കേണ്ടി വന്നത്.

Latest Stories

അൽഫോൻസോ ഡേവീസും പ്രതീക്ഷയുടെ കളിക്കളങ്ങളും; അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോക ഫുട്ബോളിന്റെ നെറുകയിലേക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്, കോഴിക്കോട് ഓറഞ്ച് അലർട്ട് തുടരുന്നു

'യുഡിഎഫ്‌ സര്‍ക്കാർ ബിജെപിയുടെ പാതയിൽ, ഇ പി ജയരാജനെതിരെ കേസ് എടുക്കാനുള്ള നീക്കം രാഷ്‌ട്രീയ പ്രേരിതം'; വിമർശിച്ച് എം വി ഗോവിന്ദൻ

എംഎസ്‌സി എൽസ അപകടം; കപ്പലിലെ അപകടകരമായ വസ്തുക്കൾ നീക്കാത്തതിനെ വിമർശിച്ച് ഹൈക്കോടതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണമെന്ന് കെഎസ്ഇബി

'പിഎം ശ്രീ പദ്ധതി കഴിഞ്ഞ ഗവണ്‍മെന്റ് ആരോരുമറിയാതെ ഒപ്പിട്ടതാണ്, ആദ്യം ഉപസമിതി വിഷയം പഠിക്കട്ടെ'; രമേശ് ചെന്നിത്തല

'വീട്ടിൽ പോവണ്ടേ ചേട്ടാ... കണ്ടക്ടറോട് കൈകൂപ്പി വിദ്യാർത്ഥി, നടക്കില്ലെന്ന് പ്രൈവറ്റ് ബസ് കണ്ടക്ടർ'; സംഭവം വടക്കാഞ്ചേരിയില്‍, പരാതി നൽകി എസ്എഫ്ഐ

'നമ്മളാണ് ഇൻസ്റ്റഗ്രാമിലെ ഫേമസ് കപ്പിൾ' എന്ന് മോദിയോട് മെലോണി; വീണ്ടും ട്രെന്റായി 'മെലോഡി'

'എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തുടര്‍ നടപടി, പിഎം ശ്രീയില്‍ ഒപ്പിട്ട് ഈ പ്രതിസന്ധി ഉണ്ടാക്കിയത് കഴിഞ്ഞ ഗവണ്‍മെന്റ്'; എന്‍ ഷംസുദ്ദീന്‍

ഇൻഡിഗോ വിമാനത്തിലെ പ്രതിഷേധം: ഇ.പി. ജയരാജനെതിരെ എസ്‌ഐടി അന്വേഷണം