'അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?'; യുവതിയുടെ പരിഹാസത്തിന് ചുട്ട മറുപടിയുമായി അഭിഷേക് ബച്ചന്‍

കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. ഈ സമയത്ത് തനിക്കെതിരെ പരിഹാസവുമായി എത്തിയ യുവതിക്ക് അഭിഷേക് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

“”അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?”” എന്നായിരുന്നു പാറുള്‍ കൗഷിക് എന്ന യുവതിയുടെ പരിഹാസം. പിന്നാലെ അഭിഷേകിന്റെ മറുപടിയും എത്തി. “”ഇപ്പോള്‍ ആശുപത്രിയില്‍ കിടന്ന് ഒരുമിച്ച് ഭക്ഷണം കഴിക്കുകയാണ്”” എന്നായിരുന്നു അഭിഷേകിന്റെ മറുപടി.

“”പെട്ടെന്ന് സുഖം പ്രാപിക്കട്ടെ സര്‍…എല്ലാവര്‍ക്കും ഇങ്ങനെ കിടന്നു കഴിക്കാനുള്ള ഭാഗ്യമുണ്ടാകില്ല”” എന്ന മറുപടിയുമായി യുവതി വീണ്ടുമെത്തി. “”ഞങ്ങളുടെത് പോലൊരു സാഹചര്യം നിങ്ങള്‍ക്ക് വരരുതെന്ന് പ്രാര്‍ത്ഥിക്കാം. സുരക്ഷിതരായിരിക്കു. നിങ്ങളുടെ ആശംസകള്‍ക്ക് നന്ദിയുണ്ട് മാഡം”” എന്നാണ് അഭിഷേക് ഇതിന് മറുടി നല്‍കിയത്.

ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. നല്ല മറുപടി തന്നെ അഭിഷേക് എന്നാണ് ട്വിറ്ററില്‍ നിന്നുള്ള അഭിപ്രായം. ഭാര്യ ഐശ്വര്യറായ്ക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് ബാധിച്ചിരുന്നു. ഇവര്‍ക്ക് നെഗറ്റീവായതോടെ ആശുപത്രി വിട്ടു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ