'രണ്ടാമതൊരു സിനിമ ചെയ്യാന്‍ ബോളിവുഡ് എന്നെ അനുവദിക്കുന്നില്ല'; വാശിയുടെ പോസ്റ്ററില്‍ പങ്കുവച്ച അഭിഷേകിനോട് സംവിധായകന്‍, മറുപടിയുമായി താരം

ടൊവിനോ തോമസും കീര്‍ത്തി സുരേഷും വേഷമിടുന്ന ‘വാശി’ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ബോളിവുഡ് താരം അഭിഷേക് ബച്ചനും പോസ്റ്റര്‍ പങ്കുവച്ചിരുന്നു. പോസ്റ്ററിന് ലഭിച്ച കമന്റിന് അഭിഷേക് ബച്ചന്‍ കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

”മലയാളത്തില്‍ നിന്നും വീണ്ടും മറ്റൊരു ഇന്‍ക്രെഡിബിള്‍ സിനിമ” എന്ന ക്യാപ്ഷനോടെയാണ് അഭിഷേക് പോസ്റ്റ് ഷെയര്‍ ചെയ്തത്. ”സഹോദരാ, എന്നെങ്കിലും ബോളിവുഡും ഒരു ഇന്‍ക്രെഡിബിള്‍ സിനിമ ചെയ്യണം” എന്നായിരുന്നു സംവിധായകനായ കമാല്‍ ആര്‍. ഖാന്‍ അഭിഷേകിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് കുറിച്ചത്.

‘ഞങ്ങള്‍ ശ്രമിക്കാം, നിങ്ങളുടെ ‘ദേശ്‌ദ്രോഹി’ ഉണ്ടല്ലോ,’ എന്നായിരുന്നു അഭിഷേകിന്റെ മറുപടി. കമാല്‍ ആര്‍. ഖാന്‍ സംവിധാനം ചെയ്ത് നായകനായി അഭിനയിച്ച ചിത്രമാണ് ദേശ്‌ദ്രോഹി. 2008ല്‍ ആണ് ചിത്രം റിലീസ് ചെയ്തത്. അഭിഷേകിന്റെ മറുപടിക്ക് മറ്റൊരു കമന്റും കമാല്‍ കുറിച്ചിട്ടുണ്ട്.

”നിങ്ങളുടെ മേക്കപ്പ്മാന്റെ ബജറ്റിനെക്കാളും കുറവാണ് എന്റെ സിനിമയുടെ ബജറ്റ്. എനിക്ക് രണ്ടാമതൊരു സിനിമ കൂടി ചെയ്യണമെന്നുണ്ട്. പക്ഷേ ബോളിവുഡ് അതിനു അനുവദിക്കുന്നില്ല. ഇല്ലെങ്കില്‍ അത് മറ്റൊരു ബ്ലോക് ബസ്റ്റര്‍ ആകുമായിരുന്നു” എന്നാണ് കമാല്‍ കുറിച്ചത്.

”പരിശ്രമം തുടരൂ, ഒരിക്കല്‍ നിങ്ങള്‍ വിജയിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്” എന്നാണ് അഭിഷേക് മറുപടി നല്‍കിയിരിക്കുന്നത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ. ആര്‍. റഹ്‌മാന്‍, തൃഷ, മഹേഷ് ബാബു, സാമന്ത, എന്നീ പ്രമുഖതാരങ്ങളെല്ലാം വാശിയുടെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു.

Latest Stories

എന്നെ കുറിച്ച് പലതും പ്രചരിക്കുന്നുണ്ട്, ഒന്നും ശ്രദ്ധിക്കുന്നില്ല.. നിങ്ങള്‍ എന്റെ പേര് ആഘോഷിക്കുമ്പോള്‍ ഞാന്‍ മറ്റൊരു തിരക്കിലായിരുന്നു: ഇളയരാജ

സ്ത്രീകളുടെ ആ പ്രവൃത്തിയാണ് വിവാഹമോചനം കൂടാൻ കാരണം, വിവാദ പരാമർശവുമായി സയീദ് അൻവർ

കൗമാരകാലം മുതൽ കാമുകൻ കൂടെയുണ്ട്; ഇന്നും പരസ്പരം സപ്പോർട്ട് സിസ്റ്റമായി നിലകൊള്ളുന്നു; തുറന്നുപറഞ്ഞ് ജാൻവി കപൂർ

പൂജാരി തീര്‍ത്ഥ ജലം നല്‍കി പീഡിപ്പിച്ചത് ചാനല്‍ അവതാരകയെ; ഗര്‍ഭഛിദ്രത്തിന് ശേഷം ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ സമ്മര്‍ദ്ദം; കേസെടുത്ത് പൊലീസ്

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം