തൊഴില്‍രഹിതനെന്ന് പരിഹസിച്ച ആള്‍ക്ക് അഭിഷേക് ബച്ചന്റെ മറുപടി

തന്നെ തൊഴില്‍രഹിതനെന്ന് പരസ്യമായി പരിഹസിച്ച വ്യക്തിക്ക് മറുപടി നല്‍കി നടന്‍ അഭിഷേക് ബച്ചന്‍. അഭിഷേക് ബച്ചന്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റിന് താഴെയാണ് തൊഴില്‍രഹിതന്‍ എന്ന് ഒരാള്‍ വിശേഷിപ്പിച്ചത്. “”ഒരു ഉദ്ദേശ്യമുണ്ടായിരിക്കുക, ഒരു ലക്ഷ്യമുണ്ടായിരിക്കുക, അസാദ്ധ്യമെന്ന് കരുതുന്ന കാര്യം സാദ്ധ്യമെന്ന് ലോകത്തിന് തെളിയിച്ചു കൊടുക്കുക”” എന്നായിരുന്നു അഭിഷേകിന്റെ പോസ്റ്റ്.

അതിന് വന്ന മറുപടികളിലൊന്ന് ഇങ്ങനെ നിങ്ങളെന്തിനാണ് തിങ്കളാഴ്ച ഒരാള്‍ ഹാപ്പിയായിരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്, തൊഴില്‍രഹിതന്‍””  അഭിഷേക് മറുപടി നല്‍കിയത് ഇപ്രകാരമായിരുന്നു. “”ഇല്ല. ഞാനിതിനോട് വിയോജിക്കുന്നു. ഞാന്‍ ചെയ്യുന്നത് എന്താണോ ആ പ്രവൃത്തിയെ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്.”” അഭിഷേകിന്റെ ഈ മറുപടി സോഷ്യല്‍ മീഡിയ കൈയടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

ആദ്യമായിട്ടല്ല, അഭിഷേക് ബച്ചന്‍ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയനാകുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി സിനിമകള്‍ ഒന്നും ചെയ്യാത്തയാള്‍ക്ക് അവധി ആഘോഷിക്കാന്‍ പണമെവിടുന്നാണ് എന്ന് മുമ്പൊരാള്‍ സോഷ്യല്‍ മീഡിയയില്‍ ചോദിച്ചിരുന്നു. എന്നാല്‍ തനിക്ക് അഭിനയം മാത്രമല്ല, മറ്റ് ബിസിനസുകളുമുണ്ട് എന്നായിരുന്നു അഭിഷേകിന്റെ സമചിത്തതയോടെയുളള മറുപടി.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍