നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍

സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം എടുത്തതിനെ കുറിച്ച് പറഞ്ഞ് ആമിര്‍ ഖാന്‍. 56-ാം വയസില്‍ തനിക്കുണ്ടായ തിരിച്ചറിവുകള്‍ വ്യക്തി ജീവിതത്തില്‍ മാറ്റങ്ങളുണ്ടാക്കിയെന്നും സിനിമയില്‍ ശേഷിക്കുന്ന കാലം മികച്ച രീതിയില്‍ വിനിയോഗിക്കാന്‍ ആഗ്രഹിക്കുന്നെന്നും നടന്‍ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞാന്‍ എന്റെ സിനിമ ജീവിതത്തില്‍ ആറ് സിനിമകള്‍ ഒന്നിച്ച് എടുത്തിട്ടില്ല. അതിന് എന്റേതായ കാരണങ്ങളുണ്ട്. ഉടന്‍ സിനിമ വിടുന്നില്ലെന്ന തീരുമാനമെടുത്തപ്പോള്‍ മറ്റൊരു കാര്യം മനസില്‍ ഉറപ്പിച്ചു, ഇനിയുള്ള പത്തു വര്‍ഷമായിരിക്കും എന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ചത്.

ജീവിതം പ്രവചനാതീതമാണ്. അടുത്ത നിമിഷം നമുക്ക് എന്തും സംഭവിക്കാം. നമുക്കത് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. നാളെ നമ്മള്‍ മരിച്ചു പോയേക്കാം. അതുകൊണ്ടാണ് ഞാന്‍ കരുതുന്നത് സിനിമയില്‍ ആക്ടീവായ പത്തു വര്‍ഷം കൂടി എനിക്കുണ്ടെന്ന്. ഇപ്പോള്‍ എനിക്ക് 59 വയസായി.

ഒരു 70 വയസ് വരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അതിനാല്‍ അടുത്ത എന്റെ 10 വര്‍ഷങ്ങള്‍ വളരെ പ്രൊഡക്ടീവാകട്ടെ. കൂടാതെ പ്രതിഭകളായ എഴുത്തുകാര്‍, സംവിധായകര്‍, ക്രിയേറ്റീവ് തലത്തിലുള്ള ആളുകളെ സഹായിക്കണമെന്ന് ആഗ്രഹിക്കുന്നു.

അതുകൊണ്ടാണ് ഞാന്‍ കൂടുതല്‍ സിനിമകള്‍ ഏറ്റെടുത്തത്. മക്കളായ ജുനൈദ് ഖാനും ഇറാ ഖാനും ഇല്ലായിരുന്നെങ്കില്‍ സിനിമ ഉപേക്ഷിക്കുമായിരുന്നു. മക്കളുടെ ഇടപെടലാണ് തന്നെ കൊണ്ട് മാറ്റി ചിന്തിപ്പിച്ചത്. ലാല്‍ സിങ് ഛദ്ദയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഈ ചിന്ത വന്നതെന്നും ആമിര്‍ വ്യക്തമാക്കി.

Latest Stories

ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാൽ; അപ്ഡേറ്റ് പുറത്തു വിട്ട് 'പേട്രിയറ്റ്'

'എനിക്ക് ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുണ്ട്'; ടീം ഇന്ത്യയുമായുള്ള ഭാവി പദ്ധതികൾ വെളിപ്പെടുത്തി സൂപ്പർ താരം

'ഗുരുപൂജ സംസ്കാരത്തിന്റെ ഭാഗം, സംസ്കാരം മറന്നാൽ നമ്മൾ തന്നെ ഇല്ലാതാവും'; വിദ്യാർത്ഥികളെകൊണ്ട് പാദപൂജ ചെയ്ത സംഭവത്തെ ന്യായീകരിച്ച് ഗവർണർ

മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

'വീണ ജോർജ് അവസരത്തിനൊത്ത പക്വത കാട്ടിയില്ല'; നിലവിലെ വിവാദങ്ങളിൽ മന്ത്രി രാജി വെക്കേണ്ടതില്ലെന്ന് ലത്തീൻ സഭ

IND VS ENG: മോനെ ഗില്ലേ, ആ ഒരു കാര്യത്തിൽ നീ കാണിക്കുന്നത് കള്ളത്തരമാണ്, അത് നടക്കില്ല: ജോ റൂട്ട്

IND VS ENG: നീയൊക്കെ സമനിലയ്ക്ക് വേണ്ടിയാണോ കളിക്കുന്നെ എന്ന് ഡക്കറ്റ്; താരത്തിന് മാസ്സ് മറുപടി നൽകി റിഷഭ് പന്ത്

IND VS ENG: നിനക്കെന്താടാ ചെക്കാ ഞങ്ങളെ പേടിയാണോ; ഇംഗ്ലണ്ടിനെ ട്രോളി ശുഭ്മാൻ ഗിൽ; സംഭവം ഇങ്ങനെ

IND vs ENG: "ഇത് ക്രിക്കറ്റല്ല, സ്പോർട്സിന്റെ മാന്യതയ്ക്ക് നിരക്കാത്തത്"; പരിക്കേറ്റ പന്തിനെതിരായ ഇം​ഗ്ലണ്ടിന്റെ 'ബോഡിലൈൻ' തന്ത്രത്തിൽ പൊട്ടിത്തെറിച്ച് ഗവാസ്കർ, ഗാംഗുലിക്ക് ശക്തമായ സന്ദേശം

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ